റഫാൽ യുദ്ധവിമാനങ്ങളിൽ അഞ്ചെണ്ണം നാളെ ഇന്ത്യയിലെത്തും

ഫ്രാൻസിൽ നിന്ന് വാങ്ങുന്ന 36 റഫാൽ യുദ്ധവിമാനങ്ങളിൽ അഞ്ചെണ്ണം നാളെ ഇന്ത്യയിലെത്തും. ജൂലൈ 29നാണ് വിമാനങ്ങൾ ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമാകുക. ഹരിയാന അമ്പാലയിലെ വ്യോമത്താവളത്തിലാകും ഔദ്യോഗിക ചടങ്ങുകൾ. വൈകാതെ ഈ 5 വിമാനങ്ങളും ലഡാക്ക് മേഖലയിൽ വിന്യസിക്കും.
വ്യോമാതിർത്തിയിൽ ഇന്ത്യയുടെ കരത്ത് വർധിപ്പിക്കാൻ ഇനി റാഫാലും. നിലവിൽ സുഖോയ് 30, മിഗ് 29 യുദ്ധവിമാനങ്ങൾ നിലയുറപ്പിച്ചിട്ടുള്ള ലഡാക്ക് അതിർത്തിയിൽ ഇവ വിന്യസിയ്ക്കും. മീഡിയം മൾട്ടിറോൾ പോർവിമാനമാണ് ഫ്രാൻസിലെ ഡാസാൾട്ട് കമ്പനി വികസിപ്പിച്ചെടുത്ത റഫാൽ.
അമേരിക്കയുടെ എഫ്-16, എഫ്-18, റഷ്യയുടെ മിഗ്-35, സ്വീഡന്റെ ഗ്രിപെൻ, യൂറോപ്യൻ രാജ്യങ്ങളുടെ സംയുക്ത സംരംഭമായ യൂറോഫൈറ്റർ എന്നിവയോട് കിടപിടിക്കുന്ന സാങ്കേതിക പക്വതയാണ് റഫാലിന്റെ മേന്മ. ഒന്നോ രണ്ടോ പേർക്ക് പറത്താവുന്ന വിമാനത്തിന്റെ നീളം 15.27 മീറ്ററാണ്. റഫാലിന്റെ വേഗം മണിക്കൂറിൽ 1912 കിലോമീറ്റർ. 3700 കിലോമീറ്റർ പരിധിവരെ പറക്കാൻ കഴിയുന്ന വിമാനത്തിൽ മൂന്ന് ഡ്രോപ് ടാങ്കുകളുണ്ട്.
നേരത്തെ ഇന്ത്യൻ വ്യോമസേനയുടെ സ്ഥാപക ദിനത്തിലാണ് വിമാനങ്ങൾ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് 36 റഫാൽ വിമാനങ്ങൾ ഫ്രാൻസിൽ നിന്ന് ഏറ്റുവാങ്ങിയിരുന്നു. ശെഷം ഇന്ത്യ നിർദ്ധേശിച്ച പുതിയ ഫീച്ചറുകളും ചേർത്താണ് ഇവ ഇന്ത്യയിലെയ്ക്ക് അയയ്ക്കുന്നത്. ഫ്രാൻസിൽ നിന്നും ഇന്ത്യയിലെയ്ക്ക് പുറപ്പെടുന്ന വിമാനത്തിനും സൈനികർക്കും പാരിസിൽ ഇന്ത്യൻ അമ്പാസിഡർ യാത്രാ ആശംസകൾ നേർന്നു. നാളെ ഇന്ത്യയിലെത്തുന്ന വിമാനങ്ങൾ മറ്റെന്നാൾ ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമാകും. ഹരിയാന അമ്പാലയിലെ വ്യോമത്താവളത്തിലാകും ഔദ്യോഗിക ചടങ്ങുകൾ.
Story Highlights – Five of the Rafale fighter jets will arrive in India tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here