ചൈനയും പാകിസ്താനും ഒരുമിച്ച് വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ റഫാല്‍ ഇന്ത്യന്‍ സൈന്യത്തിന് ശക്തിപകരും: എ കെ ആന്റണി

rafale

ചൈനയും പാകിസ്താനും ഒരുമിച്ച് വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ റഫാല്‍ ഇന്ത്യന്‍ സൈന്യത്തിന് ശക്തിപകരുമെന്ന് മുന്‍ പ്രതിരോധമന്ത്രി എ കെ ആന്റണി. വളരെ സന്തോഷകരമായ ദിവസമാണ്. വൈകിയാണെങ്കിലും ഇന്ത്യന്‍ വ്യോമസേനയ്ക്ക് റഫാല്‍ വിമാനങ്ങള്‍ എത്തിയിരിക്കുന്നു. ഏറെ വൈകാതെ അടുത്തതും ലഭിക്കും. സൈന്യത്തിന് ശക്തി പകരാന്‍ റഫാല്‍ വിമാനങ്ങള്‍ക്കാകുമെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു.

Read Also : സൈന്യത്തിന് കരുത്ത് പകരാന്‍ റഫാല്‍ എത്തി; സൈനിക ചരിത്രത്തിലെ പുതുയുഗമെന്ന് പ്രതിരോധമന്ത്രി

ഹരിയാനയിലെ അംബാല വ്യോമസേനാ വിമാനത്താവളത്തിലാണ് വൈകിട്ട് റഫാല്‍ വിമാനങ്ങള്‍ പറന്നിറങ്ങിയത്. വിമാനങ്ങളെ സമുദ്രാതിര്‍ത്തിയില്‍ നാവികസേന സ്വാഗതം ചെയ്തിരുന്നു. അഞ്ച് വിമാനങ്ങളാണ് രാജ്യത്ത് എത്തിച്ചേര്‍ന്നിരിക്കുന്നത്. തിങ്കളാഴ്ചയാണ് ഫ്രാന്‍സില്‍ നിന്ന് അഞ്ച് വിമാനങ്ങള്‍ പുറപ്പെട്ടത്. പിന്നീട് യുഎഇയില്‍ നിന്ന് ചൊവ്വാഴ്ച യാത്ര പുനരാരംഭിച്ചു.

അംബാല വ്യോമ താവളത്തില്‍ വ്യോമസേനാ മേധാവി ആര്‍. കെ. ബദൗരിയ സ്വീകരിച്ചു. 7000 കിലോമീറ്റര്‍ താണ്ടിയാണ് റഫാല്‍ എത്തിയത്. അമേരിക്കയുടെ എഫ് 16, എഫ് 18, റഷ്യയുടെ മിഗ് 35, സ്വീഡന്റെ ഗ്രിപെന്‍, യൂറോപ്യന്‍ രാജ്യങ്ങളുടെ സംയുക്ത സംരംഭമായ യൂറോഫൈറ്റര്‍ എന്നിവയോട് കിടപിടിക്കുന്ന സാങ്കേതിക പക്വതയാണ് റഫാലിന്റെ മേന്മ.

Story Highlights rafale will strengthen indian army AK Antony

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top