സുഹൃത്തുക്കൾക്ക് ഒപ്പം ക്യാറ്റ് വാക്ക് ചെയ്യുന്ന ഈ പെൺകുട്ടി ആരെന്ന് അറിയാമോ?

andrea jermiah childhood pic

സുഹൃത്തുക്കൾക്ക് ഒപ്പം ക്യാറ്റ് വാക്ക് ചെയ്യുന്ന ഒരു പെൺകുട്ടിയുടെ ചിത്രം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നീല ടീ ഷർട്ടും വരയൻ പാന്റും ഷൂവും സോക്‌സും ഒക്കെയിട്ട് മേയ്ക്ക് അപ്പ് ചെയ്ത് ആത്മവിശ്വാസത്തോടെ നടന്നു വരുന്ന കൊച്ചു പെൺകുട്ടി മറ്റാരുമല്ല, നടിയും ഗായികയുമായ ആൻഡ്രിയ ജെര്‍മിയ ആണ്.

‘എന്റെ ജീവിതത്തിൽ ആകെ ഒരു പ്രാവശ്യമേ ഞാൻ ക്യാറ്റ് വാക്ക് ചെയ്തിട്ടുള്ളൂ. ഏത് കുട്ടിയാണ് ഞാൻ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ…. പിഎസ്: ഞാൻ എന്റെ ഫ്രില്ലുള്ള സോക്‌സിനെ മിസ് ചെയ്യുന്നില്ല’ അടിക്കുറിപ്പും ആൻഡ്രിയ നൽകിയിട്ടുണ്ട്.

Read Also : ദില്‍ ബേച്ചാര; ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന സിനിമ

ദക്ഷിണേന്ത്യൻ സിനിമകളിലൂടെയാണ് ആൻഡ്രിയ ജെര്‍മിയ പ്രസിദ്ധയാകുന്നത്. മികച്ച ഗായിക കൂടിയാണ് താരം. ഡാൻസ് നമ്പറുകളാണ് ആന്‍ഡ്രിയ പ്രധാനമായും പാടിയിരിക്കുന്നത്. കണ്ട നാൾ മുതൽ, പച്ചക്കിളി മുത്തുച്ചരം, ആയിരത്തിൽ ഒരുവൻ, ഒരു കൽ ഒരു കണ്ണാടി, സഗുനി, ഗ്രുഹം തുടങ്ങി നിരവധി തമിഴ്- തെലുങ്ക് സിനിമകളിൽ വേഷമിട്ടു. അന്നയും റസൂലൂം, ലണ്ടൻ ബ്രിഡ്ജ്, തോപ്പിൽ ജോപ്പൻ എന്നീ മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Story Highlights andrea jeremiah, childhood photo

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top