അനിൽ മുരളി ഇനി ഓർമ; സംസ്‌കാരം തിരുവനന്തപുരം ശാന്തികവാടത്തിൽ നടന്നു

അന്തരിച്ച ചലച്ചിത്ര താരം അനിൽ മുരളിയുടെ സംസ്‌കാരം തിരുവനന്തപുരം ശാന്തികവാടത്തിൽ നടന്നു. പൂജപ്പുരയിലെ വീട്ടിൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ സിനിമ-സീരിയൽ രംഗത്തെ നിരവധി പേർ അന്ത്യമോപചാരം അർപ്പിക്കാൻ എത്തി.

Read Also :നടൻ അനിൽ മുരളി അന്തരിച്ചു

കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു അനിൽ മുരളി ഇന്നലെ ഉച്ചയ്ക്ക് 12.45 ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. ടെലിവിഷൻ സീരിയലിലൂടെ അഭിനയരംഗത്ത് എത്തിയ അനിൽ മുരളി ഇരുനൂറോളം ചിത്രങ്ങളിൽ വേഷമിട്ടു. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, പൃഥ്വിരാജ്, ദുൽഖർ സൽമാൻ ഉൾപ്പെടെയുള്ളവർ അനിൽ മുരളിക്ക് ആദരാഞ്ജലി അർപ്പിച്ചിരുന്നു.

Story Highlights Anil Murali

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top