കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ എട്ടുപേര്‍ക്കു കൂടി കൊവിഡ്

kozhikode corona

കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ എട്ടുപേര്‍ക്കു കൂടി കൊവിഡ്. വെള്ളയില്‍, മൂന്നാലിങ്കല്‍ എന്നീ വാര്‍ഡുകളില്‍ ഇന്ന് നടന്ന റാന്‍ഡം പരിശോധനയിലാണ് എട്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. നേരത്തെ രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. കോര്‍പറേഷന്റെ ആഭിമുഖ്യത്തിലാണ് ഇന്ന് റാന്‍ഡം പരിശോധന നടത്തിയത്.

അതേസമയം, കോഴിക്കോട് ജില്ലയില്‍ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാചിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ മൂന്ന്, ഏഴ് വാര്‍ഡുകളും കക്കോടി ഗ്രാമപഞ്ചായത്തിലെ ഏഴ്, 12 വാര്‍ഡുകളും ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ 16 ാം വാര്‍ഡും കോഴിക്കോട് കോര്‍പറേഷനിലെ 38, 34 വാര്‍ഡുകളും രാമനാട്ടുകര മുന്‍സിപാലിറ്റിയിലെ 20 ാം വാര്‍ഡുമാണ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്നത്.

Story Highlights covid, Kozhikode Corporation limit

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top