സ്വര്‍ണക്കടത്ത് കേസ്; സി – ആപ്റ്റിലെ ഉദ്യോഗസ്ഥരോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ്

c apt

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സി- ആപ്റ്റിലെ ഉദ്യോഗസ്ഥര്‍ക്ക് കസ്റ്റംസിന്റെ നോട്ടീസ്. ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. യുഎഇ കോണ്‍സുലേറ്റിലെ ചിലര്‍ ഇവിടെ നിത്യ സന്ദര്‍ശകരായിരുന്നുവെന്നാണ് വിവരം.

കോണ്‍സുലേറ്റില്‍ നിന്ന് സ്ഥിരമായി ഇവിടേക്ക് പായ്ക്കറ്റുകള്‍ വന്നിരുന്നതായും വ്യക്തമായിട്ടുണ്ട്. കോണ്‍സുലേറ്റിലെ കാറുകളും സ്ഥിരമായി ഈ ഓഫീസില്‍ എത്തിയിരുന്നു. പായ്ക്കറ്റുകള്‍ സര്‍ക്കാര്‍ ഓഫീസില്‍ എത്തിയതിനെക്കുറിച്ച് അന്വേഷിക്കാനാണ് ഇപ്പോള്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

ഇന്നലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സി – ആപ്റ്റില്‍ എത്തി ചില പരിശോധനകള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥരോട് ഹാജരാകാന്‍ നിര്‍ദേശിച്ച് നോട്ടീസ് നല്‍കിയിരിക്കുന്നത്. യുഎഇ കോണ്‍സലുലേറ്റിലെ ചിലര്‍ ഇവിടെ നിത്യ സന്ദര്‍ശകരായിരുന്നുവെന്നാണ് കസ്റ്റംസിന് ലഭിച്ചിരിക്കുന്ന വിവവരം. സി – ആപ്റ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനും തീരുമാനമായിട്ടുണ്ട്.

Story Highlights Gold smuggling case, c apt

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top