കോട്ടയം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 89 പേര്‍ക്ക്; 84 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

kottayam covid

കോട്ടയം ജില്ലയില്‍ ഇന്ന് 89 പേര്‍ക്കു കൂടി കൊവിഡ് ബാധിച്ചു. ഇതില്‍ 84 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. വിദേശത്തുനിന്നു വന്ന രണ്ടു പേര്‍ക്കും ഇതര സസംസ്ഥാനങ്ങളില്‍നിന്ന് വന്ന മൂന്നു പേര്‍ക്കും ഇന്ന് രോഗം ബാധിച്ചു.

പായിപ്പാട് ഗ്രാമപഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചത്. ഇവിടെ 15 പേരുടെ പരിശോധനാ ഫലം പോസിറ്റീവായി. കുറിച്ചി ഗ്രാമപഞ്ചായത്തില്‍ ഏഴ് പേര്‍ക്കും, എരുമേലി, അതിരമ്പുഴ ഗ്രാമപഞ്ചായത്തുകള്‍, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ ആറ് പേര്‍ക്ക് വീതവും, ചങ്ങനാശേരി മുനിസിപ്പാലിറ്റി, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ അഞ്ച് പേര്‍ക്ക് വീതവും രോഗം ബാധിച്ചു.

65 പേര്‍ ജില്ലയില്‍ ഇന്ന് രോഗമുക്തരായി. നിലവില്‍ കോട്ടയം ജില്ലക്കാരായ 567 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 1195 പേര്‍ക്കാണ് ജില്ലയില്‍ രോഗം ബാധിച്ചത്. ഇതില്‍ 627 പേര്‍ രോഗമുക്തരായി.

Story Highlights Kottayam district covid update

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top