രാജസ്ഥാനിൽ ഓഗസ്റ്റ് 14ന് നടക്കുന്ന നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് വിമത എംഎൽഎമാർ

രാജസ്ഥാനിൽ ഓഗസ്റ്റ് 14ന് നടക്കുന്ന നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സച്ചിൻ പൈലറ്റിനൊപ്പമുള്ള വിമത എംഎൽഎമാർ. എന്നാൽ, വിശ്വാസ വോട്ടെടുപ്പിനോടുള്ള നിലപാട് വിമത എംഎൽഎമാർ വ്യക്തമാക്കിയില്ല. അതിനിടെ നിയമസഭ സമ്മേളനം നിശ്ചയിച്ചതോടെ കുതിരക്കച്ചവട ആരോപണം മുഖ്യമന്ത്രി അശോക് ഗഹ്‌ലോട്ട് ശക്തമാക്കി. പരിധികൾ ഇല്ലാതെയാണ് കോടികൾ വാഗ്ദാനം ചെയ്യുന്നതെന്ന് ഗഹ്‌ലോട്ട് പറഞ്ഞു.

കുടെയുള്ള 102 എംഎൽഎമാരെ കൈവിട്ടു പോകാതിരിക്കാനുള്ള നീക്കമാണ് ഗലോട്ട് നടത്തുന്നത്. അതേസമയം ആഗസ്റ്റ് 14ന് നിയമസഭാ സമ്മേളനം ആരംഭിക്കും വരെ ഹോട്ടലിൽ തുടരാൻ മുഖ്യമന്ത്രി അശോക് ഗഹ്‌ലോട്ട് എംഎൽഎമാർക്ക് നിർദേശം നൽകി. ഇതിനിടെ രാജസ്ഥാനിൽ പാർട്ടി പ്രതിസന്ധിയിലാണെന്ന് പ്രസ്താവിക്കുന്ന സ്പീക്കർ സിപി ജോഷിയുടെ വീഡിയോ ഗഹ്‌ലോട്ട് ക്യാമ്പിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

Story Highlights Opposition MLAs to attend Rajasthan Assembly polls on August 14

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top