Advertisement

കൊവിഡ് പ്രോട്ടോക്കോൾ ലംഘനം; ഡി. കെ മുരളി എംഎൽഎയ്‌ക്കെതിരെ കേസ്

July 31, 2020
Google News 2 minutes Read

കൊവിഡ് പ്രോട്ടോക്കോൾ ലംഘനവുമായി ബന്ധപ്പെട്ട് വാമനപുരം എംഎൽഎ ഡി. കെ മുരളിക്കെതിരെ കേസ്. കോടതി നിർദേശ പ്രകാരം പാങ്ങോട് പൊലീസാണ് കേസെടുത്തത്. നൂറിലേറെപ്പോരെ ഉൾപ്പെടുത്തി പരിപാടി സംഘടിപ്പിച്ചതിനാണ് കേസെടുത്തത്. ഡിവൈഎഫ്‌ഐ നേതാക്കളും പ്രതികളാകും.

ഈ മാസം 19ന് കല്ലറ മുതുവിളയിലാണ് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ പൊതുപരിപാടി സംഘടിപ്പിച്ചത്. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ആരോപിച്ച് പ്രാദേശിക കോൺഗ്രസ് പ്രവർത്തകൻ ബിജുവാണ് കോടതിയെ സമീപിച്ചത്.

Read Also :കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ദഹിപ്പിക്കുന്നതിലൂടെ രോഗം വ്യാപിക്കുമെന്ന പ്രചാരണം വ്യാജം [24 Fact check]

ഡി. കെ മുരളി ഉൾപ്പെടെ 19 പേർക്കെതിരെയും കണ്ടാലറിയാവുന്ന നൂറിലധികം പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഈ പരിപാടിയിൽ പങ്കെടുത്ത ഒരു ഡിവൈഎഫ്‌ഐ പ്രവർത്തകന് കൊവിഡ് സ്ഥിരീകരിച്ചതിനാൽ എംഎൽഎ നിരീക്ഷണത്തിലായിരുന്നു.

Story Highlights D K Murali, Coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here