‘ആർഎസ്എസുമായി ബന്ധമുണ്ടായിരുന്നത് 15 വയസ് വരെ; ശരിയല്ലെന്ന് തോന്നിയതോടെ ബന്ധം ഉപേക്ഷിച്ചു’: എസ്. രാമചന്ദ്രൻ പിള്ള

ആർഎസ്എസുമായി ബന്ധമുണ്ടായിരുന്നത് പതിനഞ്ച് വയസുവരെ മാത്രമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള. അവരുടെ ആശയങ്ങൾ ശരിയല്ലെന്ന് തോന്നിയതോടെ പതിനഞ്ചാം വയസിൽ ആ ബന്ധം ഉപേക്ഷിച്ചുവെന്നും രാമചന്ദ്രൻപിള്ള പറഞ്ഞു.

ആർഎസ്എസ് ശിക്ഷക് ആയിരുന്നുവെന്ന് ബിജെപി മുഖപത്രത്തിൽ ലേഖനം വന്നതുമായി ബന്ധപ്പെട്ടാണ് രാമചന്ദ്രൻ പിള്ളയുടെ പ്രതികരണം. നിലവിലെ സിപിഐഎം നേതാക്കളിൽ മാന്യതയുടെ മുഖമുള്ള നേതാവാണ് രാമചന്ദ്രൻപിള്ളയെന്നും അതിന് കാരണം ആർഎസ്എസ് ബന്ധമാണെന്നുമായിരുന്നു ലേഖനത്തിൽ പറഞ്ഞത്. എന്നാൽ പതിനഞ്ച് വയസുവരെ മാത്രമാണ് ആർഎസ്എസുമായി പ്രവർത്തിച്ചതെന്ന് എസ്ആർപി പറഞ്ഞു. പിന്നീട് ആ ബന്ധം ഉപേക്ഷിച്ചു. മനുഷ്യരാകെ ഒരു കുടുംബത്തിലെ അംഗങ്ങളാണെന്ന പൊതുബോധം തനിക്ക് വന്നു. പതിനാറാം വയസ് മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു തുടങ്ങി. സ്റ്റുഡന്റ്‌സ് ഫെഡറേഷന്റേയും ഭാഗമായി. 1956ൽ തന്റെ പതിനെട്ടാമത്തെ വയസിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അംഗമായെന്നും എസ് രാമചന്ദ്രൻപിള്ള കൂട്ടിച്ചേർത്തു.

Story Highlights S Ramachandran pillai, RSS, CPIM

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top