‘മുല്ലപ്പെരിയാറിലെ ജലനിരപ്പ് താഴ്ത്തണം’; സുപ്രിംകോടതിയിൽ ഹർജി

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹർജി. ഭൂചലനം, പ്രളയം എന്നിവയുടെ സാധ്യത ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകൻ റസൽ ജോയിയാണ് ഹർജി നൽകിയത്. 2018ലും റസൽ ജോയ് സമാന ഹർജി നൽകിയിരുന്നുവെന്ന് തമിഴ്‌നാട് സർക്കാർ കോടതിയിൽ പറഞ്ഞു.

Read Also :ഇടുക്കി ജലനിരപ്പില്‍ ആശങ്കവേണ്ട: മുല്ലപ്പെരിയാര്‍ വിഷയം സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരും: മന്ത്രി എംഎം മണി

മഴക്കാലത്ത് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 130 അടിയായി കുറയ്ക്കണമെന്നാണ് റസൽ ജോയി ആവശ്യപ്പെട്ടത്. 2018 ൽ റസൽ നൽകിയ അപേക്ഷ പരിഗണിച്ച സുപ്രിംകോടതി അണക്കെട്ടിലെ ജലനിരപ്പ് 139.9 അടിയായി കുറയ്ക്കാൻ തമിഴ്‌നാട് സർക്കാരിനോട് നിർദേശിച്ചിരുന്നു. 2018 ലെ അപേക്ഷ നിലവിൽ കോടതിയുടെ പരിഗണനയിലാണ്. ഇതോടൊപ്പം പുതിയ അപേക്ഷയും പരിഗണിക്കുമെന്ന് സുപ്രിംകോടതി അറിയിച്ചു. ഓഗസ്റ്റ് 24ന് ഹർജി വീണ്ടും പരിഗണിക്കും.

Story Highlights Mullaperiyar dam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top