സർവകലാശാലകളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അവസാനവർഷ പരീക്ഷകൾ റദ്ദാക്കണമെന്ന ഹർജി ഓഗസ്റ്റ് 10ന് പരിഗണിക്കും

രാജ്യത്തെ സർവകലാശാലകളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അവസാനവർഷ പരീക്ഷകൾ റദ്ദാക്കണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം ഓഗസ്റ്റ് പത്തിന് പരിഗണിക്കാനായി സുപ്രിംകോടതി മാറ്റി. ഇടക്കാല ഉത്തരവ് വേണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.

ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട് എന്താണെന്ന് അറിയിക്കാൻ സോളിസിറ്റർ ജനറൽ തുഷാർ മേത്തയ്ക്ക് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകി. ഓഗസ്റ്റ് മൂന്നോടെ മറുപടി അറിയിക്കാമെന്ന് സോളിസിറ്റർ ജനറൽ അറിയിച്ചു. പരീക്ഷയ്ക്ക് തയാറെടുക്കേണ്ടതില്ല എന്ന ധാരണ വിദ്യാർത്ഥികൾക്ക് വേണ്ടെന്ന് യുജിസി വ്യക്തമാക്കി. പരീക്ഷ ഇപ്പോൾ നടത്തിയില്ലെങ്കിൽ ആകാശം ഇടിഞ്ഞു വീഴില്ലെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് സിംഗ്വി വാദിച്ചു.

Story Highlights The petition seeking cancellation of final year examinations in universities and institutions of higher learning will be considered on August 10.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top