വയനാട്ടിൽ 124 പേർക്ക് കൊവിഡ്; എല്ലാവർക്കും രോഗബാധ സമ്പർക്കത്തിലൂടെ

wayanad covid update

വയനാട്ടില്‍ ആശങ്കയേറ്റി ഇന്ന് 124 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. വാളാട് മാത്രം 101 പേര്‍ക്ക് രോഗം പടര്‍ന്നു. ഇതോടെ വാളാട് ക്ലസ്റ്ററിലെ ആകെ രോഗികളുടെ എണ്ണം 215 ആയി. ജില്ലയിലിന്ന് 19 പേരാണ് രോഗമുക്തരായത്.

Read Also : എറണാകുളം ജില്ലയിൽ ഇന്ന് 132 പേർക്ക് കൊവിഡ്

വാളാട് വയനാടിനെ ആശങ്കപ്പെടുത്തുകയാണ്. ഇന്നത്തെ ഔദ്യോഗിക കണക്കനുസരിച്ച് മാത്രം 124 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 101 പേര്‍ വാളാട് സ്വദേശികളും,വാളാട് ക്ലസ്റ്ററില്‍ നിന്ന് തന്നെ രോഗം പടര്‍ന്ന മറ്റ് 23 പേരും.ഇതോടെ വാളാട് ക്ലസ്റ്ററില്‍ മാത്രം ആകെ രോഗികളുടെ എണ്ണം 215 ആയി. രോഗബാധിതരുടെ എണ്ണം ക്രമാതീധമായി ഉയര്‍ന്നതില്‍ ആരോഗ്യവകുപ്പിന് ആശങ്കയുണ്ട്. മരണാനന്തര ചടങ്ങിലും രണ്ട് വിവാഹചടങ്ങുകളിലുമായി 500ലധികം പേര്‍ പങ്കെടുത്തിട്ടുണ്ട്. ഇവരെയും സമ്പര്‍ക്കപ്പട്ടികയിലുളളവരെയും പൂര്‍ണ്ണമായി കണ്ടെത്തി പരിശോധന നടത്തുകയെന്ന വെല്ലുവിളിയാണ് ആരോഗ്യവകുപ്പിന് മുന്നിലുളളത്.

Read Also : പത്തനംതിട്ടയിൽ ഇന്ന് 130 പേർക്ക് കൊവിഡ്

ഇതിനോടകം ആരോഗ്യപ്രവര്‍ത്തകര്‍ മൂന്ന് വിഭാഗങ്ങളായാണ് വാളാട് ആന്റീജന്‍ ടെസ്റ്റ് നടത്തുന്നത്. കോളിച്ചാല്‍ കോളനിയിലെ യുവാവിന് രോഗം പടര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ കോളനിയിലും ഇന്ന് ടെസ്റ്റിഗ് നടന്നു. സമ്പൂര്‍ണ്ണ നിയന്ത്രണം നിലനില്‍ക്കുന്ന തവിഞ്ഞാല്‍ ഉള്‍പ്പെടെയുളള വടക്കന്‍ വയനാട് പൂര്‍ണ്ണമായും നിയന്ത്രണങ്ങള്‍ക്ക് നടുവിലാണ്. വാളാട് ക്രമാതീതമായി രോഗവ്യാപനം ഉണ്ടായതോടെ ജില്ലയിലെ ആകെ രോഗികളുടെ എണ്ണം 310 ആയി. ഇന്ന് 19 പേരാണ് രോഗമുക്തരായത്. വാളാട്ടെ രോഗികളുടെ സമ്പര്‍ക്കപ്പട്ടിക വിപുലമായതിനാല്‍ മേഖലയിലെ ആന്റീജന്‍ പരിശോധന ദിവസങ്ങളോളം തുടരേണ്ടിവരും.

Story Highlights wayanad covid update

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top