രാജ്യസഭാ എംപിയും സമാജ്‌വാദി പാര്‍ട്ടി മുന്‍ നേതാവുമായ അമര്‍ സിങ് അന്തരിച്ചു

രാജ്യസഭാ എംപിയും സമാജ്‌വാദി പാര്‍ട്ടിയുടെ മുന്‍ നേതാവുമായ അമര്‍ സിങ് അന്തരിച്ചു. അറുപത്തിനാല് വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നു ചികിത്സയിലായിരുന്നു. സിങ്കപ്പൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ഏഴുമാസമായി ചികിത്സയിലായിരുന്നു.
1996ല്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ നിരവധി പാര്‍ലമെന്ററി സമിതികളില്‍ അംഗമായിരുന്നു. 2010 ല്‍ അമര്‍ സിങ്ങിനെയും ജയപ്രദയെയും സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. എന്നാല്‍ 2016 ല്‍ സമാജ്‌വാദി പാര്‍ട്ടിയുടെ പിന്തുണയോടെ തന്നെ സ്വതന്ത്രനായി മത്സരിച്ചാണ് അമര്‍ സിങ് വീണ്ടും രാജ്യസഭാംഗമായത്.
1956 ജനുവരി 27 ന് അലിഗഡിലായിരുന്നു അമര്‍സിങിന്റെ ജനനം. കൊല്‍ക്കത്ത സെന്റ് സേവ്യേഴ്‌സ് കോളജില്‍ നിന്നാണ് നിയമത്തില്‍ ബിരുദം നേടിയത്.
Story Highlights – Amar Singh, Rajya Sabha member and former SP leader, passes away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here