പൊലീസ് ഉദ്യോഗസ്ഥയ്ക്ക് കൊവിഡ്; കോഴിക്കോട് നഗരത്തിലെ പിങ്ക് പൊലീസ് പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി

കോഴിക്കോട് ജില്ലയില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ നഗരത്തിലെ പിങ്ക് പൊലീസിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി. ആന്റിബോഡി ടെസ്റ്റിലാണ് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ 16 വനിതാ പൊലീസ് ഉദ്യോഗസ്ഥരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം നല്‍കി.
മൂന്ന് യൂണിറ്റുകളിലായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരോട് നിരീക്ഷണത്തില്‍ പോകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജില്ലയിലെ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ആന്റിബോഡി പരിശോധനകള്‍ വരും ദിവസങ്ങളില്‍ നടത്തുമെന്നാണ് വിവരം.
ജില്ലയുടെ പല മേഖലകളിലും സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ വര്‍ധിക്കുകയാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് ബാധിക്കുന്നത് ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്.
Story Highlights – covid pink police kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here