Advertisement

കോട്ടയം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 47 പേര്‍ക്ക്; 38 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

August 1, 2020
Google News 1 minute Read
kottayam

കോട്ടയം ജില്ലയില്‍ ഇന്ന് 47 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 38 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധയുണ്ടായത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ റസിഡന്റ്് ഡോക്ടര്‍ക്കും രോഗം ബാധിച്ചു. വിദേശത്തുനിന്നെത്തിയ അഞ്ചു പേര്‍ക്കും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ മൂന്നു പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയില്‍ വിദേശത്തുനിന്നും സംസ്ഥാനത്തിന് പുറത്തുനിന്നുമായി എത്തിയ ആറു പേര്‍ ഉള്‍പ്പെടെ ഒന്‍പതു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ 57 പേര്‍ ഇന്ന് രോഗമുക്തരായി. കോട്ടയം ജില്ലക്കാരായ 557 പേര്‍ കൊവിഡ് ബാധിച്ച് നിലവില്‍ ചികിത്സയിലുണ്ട്. ഇതുവരെ ജില്ലയില്‍ ആകെ 1241 പേര്‍ക്ക് രോഗം ബാധിച്ചു. ഇതില്‍ 683 പേര്‍ രോഗമുക്തി നേടി.

ജില്ലയില്‍ ആകെ 9385 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇതുവരെ 31834 സാമ്പിളുകള്‍ പരിശോധിച്ചു. ഇന്നു മാത്രം 836 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 1016 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍

  • കോട്ടയം മെഡിക്കല്‍ കോളേജിലെ റസിഡന്റ് ഡോക്ടര്‍(29 വയസ്)

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍

  • അതിരമ്പുഴ സ്വദേശി(28 വയസ്)
  • അതിരമ്പുഴ സ്വദേശി(57 വയസ്)
  • അതിരമ്പുഴ സ്വദേശി(50 വയസ്)
  • അതിരമ്പുഴ ശ്രീകണ്ഠമംഗലം സ്വദേശിനി(83 വയസ്)
  • അയ്മനം കുടമാളൂര്‍ സ്വദേശി(49 വയസ്)
  • ഭരണങ്ങാനം സ്വദേശി(27 വയസ്)
  • ചങ്ങനാശേരി പുഴവാത് സ്വദേശി(65 വയസ്)
  • ചങ്ങനാശേരി മാമ്മൂട് സ്വദേശി(22 വയസ്)
  • ഏറ്റുമാനൂര്‍ സ്വദേശിനി(40 വയസ്)
  • ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശി(41 വയസ്)
  • ഏറ്റുമാനൂര്‍ സ്വദേശി(18 വയസ്)
  • കടുത്തുരുത്തി സ്വദേശി(48 വയസ്)
  • കടുത്തുരുത്തി സ്വദേശിനി(58 വയസ്)
  • കാണക്കാരി കടപ്പൂര്‍ സ്വദേശി(50 വയസ്)
  • കോട്ടയം സ്വദേശി(23 വയസ്)
  • കോട്ടയം സ്വദേശി(94 വയസ്)
  • കോട്ടയം വേളൂര്‍ സ്വദേശി(43 വയസ്)
  • കോട്ടയം സ്വദേശിനി(22 വയസ്)
  • മൂലവട്ടം സ്വദേശി(31 വയസ്)
  • മൂലവട്ടം സ്വദേശി(35 വയസ്)
  • കുമരകം സ്വദേശിനി(23 വയസ്)
  • കുറിച്ചി സ്വദേശിനി(88 വയസ്)
  • കുറിച്ചി സ്വദേശിനി(36 വയസ്)
  • കുറിച്ചി സ്വദേശിനിയായ പെണ്‍കുട്ടി(8 വയസ്)
  • മാടപ്പള്ളി സ്വദേശി(29 വയസ്)
  • മണര്‍കാട് സ്വദേശിനി(26 വയസ്)
  • മറവന്തുരുത്ത് സ്വദേശിനിയായ പെണ്‍കുട്ടി(10 വയസ്)
  • മേലുകാവ് സ്വദേശി(25 വയസ്)
  • ആലപ്പുഴ മുഹമ്മ സ്വദേശിനി(16 വയസ്)
  • പാലാ സ്വദേശി(30 വയസ്)
  • പനച്ചിക്കാട് കുഴിമറ്റം സ്വദേശിനി(28 വയസ്)
  • പാറത്തോട് സ്വദേശി(30 വയസ്)
  • ഉദയനാപുരം സ്വദേശി(27 വയസ്)
  • വൈക്കം സ്വദേശിനി(26 വയസ്)
  • വൈക്കം സ്വദേശി(34 വയസ്)
  • വൈക്കം സ്വദേശിനി(46 വയസ്)
  • വൈക്കം സ്വദേശി(34 വയസ്)
  • ഇടുക്കി തൊടുപുഴ സ്വദേശിനിയായ പെണ്‍കുട്ടി(9 വയസ്)

വിദേശത്തുനിന്ന് വന്നവര്‍

  • ജൂലൈ 16ന് സൗദി അറേബ്യയില്‍നിന്നെത്തിയ ചങ്ങനാശേരി സ്വദേശി(55 വയസ്)
  • ബഹ്‌റൈനില്‍നിന്ന് ജൂലൈ 14ന് എത്തിയ ഏറ്റുമാനൂര്‍ പുന്നത്തുറ സ്വദേശിനി(54 വയസ്)
  • ദുബായില്‍നിന്നും ജൂലൈ 15ന് എത്തിയ ഏറ്റുമാനൂര്‍ സ്വദേശിനി(28 വയസ്)
  • യുകെയില്‍നിന്നും ജൂലൈ 13ന് എത്തിയ ഏറ്റുമാനൂര്‍ സ്വദേശിനി(59 വയസ്)
  • ദുബായില്‍നിന്നും ജൂലൈ 13ന് എത്തിയ കടുത്തുരുത്തി സ്വദേശി(28 വയസ്)

മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവര്‍

  • ജൂലൈ 28ന് ബംഗളൂരുവില്‍ നിന്നെത്തിയ ഏറ്റുമാനൂര്‍ സ്വദേശി(21 വയസ്)
  • രോഗം സ്ഥീരീകരിച്ച ഏറ്റുമാനൂര്‍ സ്വദേശിക്കൊപ്പം ബംഗളൂരുവില്‍നിന്നെത്തിയ സഹോദരി(30 വയസ്)
  • ജൂലൈ 17ന് ഡല്‍ഹിയില്‍ നിന്നെത്തിയ ഏറ്റുമാനൂര്‍ സ്വദേശി(58 വയസ്)

Story Highlights Kottayam district 47 new covid cases

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here