മലപ്പുറത്ത് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന യുവാവ് മരിച്ച നിലയിൽ

മലപ്പുറം പുലാമന്തോളിൽ വിദേശത്ത് നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന യുവാവ് മരിച്ച നിലയിൽ. താവുളളി പാലത്തിന് സമീപം കാത്തിരക്കടവത്ത് താവുള്ളിയിൽ ഷംസുവിന്റെ മകൻ ആഷിഖിനെ (26) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. ആഴ്ചകൾക്ക് മുൻപാണ് ആഷിഖ് വിദേശത്ത് നിന്നെത്തിയത്. തുടർന്ന് വീട്ടിന്റെ മുകളിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. കഴിക്കാനുള്ള ഭക്ഷണം സ്റ്റെയർകെയ്സിൽ വയ്ക്കാറാണ് പതിവ്. വെള്ളിയാഴ്ച രാവിലെവച്ച ഭക്ഷണം അവിടെ തന്നെ ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട് വീട്ടുകാർ പരിശോധിച്ചപ്പോഴാണ് മുറിയിൽ മരിച്ച നിലയിൽ ആഷിഖിനെ കണ്ടെത്തിയത്.

Read Also :സോഷ്യലിസ്റ്റ് നേതാവ് കൊവിഡ് ബാധിച്ച് മരിച്ചു

ആഷിഖിന് മറ്റ് അസുഖങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. മൃതശരീരം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Story Highlights Coronavirus, Malappuram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top