Advertisement

പാലക്കാട് ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 47 പേര്‍ക്ക്

August 1, 2020
Google News 1 minute Read
covid

പാലക്കാട് ജില്ലയില്‍ ഇന്ന് 47 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 22 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന എട്ടു പേര്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്ന് വന്ന 13 പേര്‍ക്കും ഇന്ന് രോഗം ബാധിച്ചു. ഇന്ന് രോഗബാധയുണ്ടായവരില്‍ നാലുപേരുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. ജില്ലയില്‍ ഇന്ന് 42 പേര്‍രാണ് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 411 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേര്‍ വീതം ഇടുക്കി, വയനാട് ജില്ലകളിലും മൂന്നു പേര്‍ വീതം കോഴിക്കോട് ജില്ലകളിലും നാലുപേര്‍ എറണാകുളത്തും, മലപ്പുറം ജില്ലകളിലും ഒരാള്‍ വീതം കോട്ടയം, കണ്ണൂര്‍ ജില്ലയിലും ചികിത്സയില്‍ ഉണ്ട്.

ഇതുവരെ 32641 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 31414 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 86 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 149 സാമ്പിളുകള്‍ അയച്ചു. 1730 പേര്‍ക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 1302 പേര്‍ രോഗമുക്തി നേടി. ഇനി 446 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

ഇതുവരെ 87923 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 812 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. നിലവില്‍ 10063 പേര്‍ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്.

Story Highlights Palakkad district 47 new covid cases

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here