Advertisement

ആദ്യത്തെ ‘അമൂൽ ഗേൾ’ ശശി തരൂരിന്റെ സഹോദരി; തരൂർ കുടുംബം പരസ്യ ചിത്രത്തിലെത്തിയതെങ്ങനെ ?

August 1, 2020
Google News 2 minutes Read
shashi tharoor sister first amul baby story

അമൂൽ ഉത്പന്നങ്ങൾ അതിന്റെ ഗുണമേന്മ കൊണ്ടുമാത്രമല്ല, കാർട്ടൂണികൾ കൊണ്ടും പ്രശസ്തമാണ്. ഇന്ത്യയിലുണ്ടാകുന്ന വിഷയങ്ങളെ ആസ്പദമാക്കി അമൂൽ പെൺകുട്ടി കേന്ദ്രകഥാപാത്രമായി എത്തുന്ന കാർട്ടൂണികൾ ശ്രദ്ധിക്കാത്തതായി ആരും തന്നെയുണ്ടാകില്ല. എന്നാൽ ഈ പെൺകുട്ടി ആരെന്ന് അറിയുമോ ? കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ സഹോദരി ശോഭാ തരൂരാണ് അത്.

തരൂർ കുടുംബവും അമൂലുമായുള്ള ബന്ധം ശശി തരൂർ തന്നെ ഒരു മാധ്യമത്തോട് വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഈ കഥയും ചിത്രവും വീണ്ടും സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

1961 ലാണ് അമൂലിന്റെ പരസ്യ ഏജൻസിയായ എഎസ്പി തങ്ങളുടെ പാൽപ്പൊടിക്കായി ഒരു മോജലിനെ തെരയുന്നത്. 712 കുട്ടികളുടെ ചിത്രങ്ങൾ കമ്പനിക്ക് മുന്നിൽ എത്തിയിരുന്നു. എന്നാൽ ഇതിലൊന്നും ഏജൻസിക്ക് തൃപ്തി വന്നില്ല.

shashi tharoor sister first amul baby story

ആ സമയത്ത് അവിടെ സെക്രട്ടറിയായി ജോലി നോക്കുകയായിരുന്നു ശശി തരൂരിന്റെ അച്ഛൻ. എഎസ്പിയുടെ ക്രിയേറ്റിവ് ഹെഡ് സിൽവെസ്റ്റർ ശശി തരൂരിന്റെ അച്ഛനോട് മകളുടെ ചിത്രം കാണിക്കാൻ ആവശ്യപ്പെടുകയായിരുന്നു. കുഞ്ഞിന്റെ മുഖം കണ്ട് ഇഷ്ടപ്പെട്ട സിൽവെസ്റ്റർ അമൂൽ പാൽപ്പൊടിയുടെ മോഡലായി ശോഭാ തരൂരിനെ തെരഞ്ഞെടുക്കുകയായിരുന്നു. അങ്ങനെ ശോഭാ തരൂർ ആദ്യ അമൂൽ ബേബിയായി.

shashi tharoor sister first amul baby story

തരൂർ കുടുംബമായുള്ള അമൂലിന്റെ ബന്ധം അവിടംകൊണ്ട് അവസാനിക്കുന്നില്ല. ആദ്യം ബ്ലാക്ക് ആന്റ് വൈറ്റായിരുന്നു ഈ ചിത്രം. എന്നാൽ കുറച്ച് വർഷങ്ങൾക്ക് ശേഷം കളർ ചിത്രം ഉപയോഗിച്ചുകൊണ്ടുള്ള പരസ്യചിത്രം നിർമിക്കാൻ തീരുമാനിച്ചു എഎസ്പി. അപ്പോഴേക്കും ശോഭാ തരൂർ വളർന്നിരുന്നു. ഈ സമയത്താണ് ശോഭയുടെ ഇളയ സഹോദരി സ്മിത തരൂരിനെ അമൂൽ ബേബിയാക്കാൻ കമ്പനി തീരുമാനിക്കുന്നത്. അങ്ങനെ ആദ്യത്തെ ‘കളർ’ അമൂൽ ബേബിയായി മാറി സ്മിത.

shashi tharoor sister first amul baby story

അമൂൽ നൽകിയ പ്രശസ്തിയുടെ പ്രഭയിൽ തരൂർ സഹോദരികൾ വളർന്നപ്പോൾ ശശ തരൂരിന്റേതാകട്ടെ ക്ഷീണിച്ച് എല്ലും തോലുമായുള്ള ശരീര പകൃതമായിരുന്നു. പിന്നീട് യുഎന്നിൽ സേവനമനുഷ്ടിച്ച് ഇന്ത്യയിലേക്ക് മടങ്ങി വന്ന് രാഷ്ട്രീയത്തിൽ രംഗപ്രവേശം നടത്തിയതിന് ശേഷമാണ് പൊതുപ്രവർത്തകൻ എന്ന നിലയിൽ ശശി തരൂർ അമൂൽ കാർട്ടൂണികളിൽ ഇടം പിടിക്കുന്നത്.

Story Highlights shashi tharoor sister first amul baby story

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here