ടോപ് സിംഗർ ഫൈനലിലേക്ക്; കുരുന്നു പോരാട്ടം തിങ്കളാഴ്ച

top singer final on monday

ഫഌവേഴ്‌സ് ടോപ് സിംഗർ ഫൈനലിലേക്ക് എത്തുന്നു. ലോക്ക്ഡൗൺ കാലത്തെ ഇടവേളയ്ക്ക് ശേഷം പാട്ടിന്റെ അങ്കത്തട്ടിൽ കുരുന്നു ഗായകർ ഏറ്റുമുട്ടാനൊരുങ്ങുകയാണ്. ഓഗസ്റ്റ് മൂന്ന് മുതൽ ഫിനാലെ എപിസോഡുകൾ സംപ്രേഷണം ചെയ്തു തുടങ്ങും. രാത്രി 8 മണിക്കാണ് സംപ്രേഷണം.

കേരളത്തിലെ ഏറ്റവും റേറ്റിംഗുള്ള പരിപാടികളിലൊന്നാണ് ഫഌവേഴ്‌സ് ടോപ് സിംഗർ. ലോക്ക്ഡൗൺ കാലത്ത് കൊവിഡ് പ്രതിസന്ധിയെ തുടർന്ന് കുട്ടികളുടെ ഷൂട്ടിംഗ് താത്കാലികമായി നിർത്തിവച്ചിരിക്കുകയായിരുന്നു. എന്നാൽ ഷൂട്ടിംഗിന് സർക്കാർ അനുമതി നൽകിയതോടെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഫഌവേഴ്‌സ് ടോപ്പ് സിംഗറിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കുകയായിരുന്നു.

സംഗീതലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായിക പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. സംഗീത ലോകത്തെ പ്രഗത്ഭരാണ് ഈ റിയാലിറ്റി ഷോയിലെ വിധികർത്താക്കൾ. ഫ്‌ളവേഴ്‌സ് ടോപ് സിംഗറിനു വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലും ഓഡിഷൻ നടത്തിയിരുന്നു. ഇതിനുപുറമെ സാമൂഹ്യമാധ്യമങ്ങളിലൂടെ ലൈവ് ഓഡിഷനും നടത്തി. ഓഡിഷനിലെ വിവിധ കടമ്പകൾ കടന്നെത്തിയ കുട്ടി ഗായകരാണ് ടോപ് സിംഗർ റിയാലിറ്റി ഷോയിൽ മാറ്റുരയ്ക്കുന്നത്.

Story Highlights top singer final on monday

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top