വയനാട് ജില്ലയില്‍ ഇന്ന് 19 പേര്‍ക്ക് കൂടി കൊവിഡ്;19 പേര്‍ക്ക് രോഗമുക്തി
വയനാട് ജില്ലയില്‍ ഇന്ന് 19 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവര്ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 19 പേര് രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 689 ആയി. ഇതില്‍ 337 പേര് രോഗമുക്തരായി. നിലവില്‍ 351 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 336 പേര് ജില്ലയിലും 15 പേര് ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു.
ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍:
വാളാട് സമ്പര്‍ക്കത്തിലുള്ള 17 പേരും (11 പുരുഷന്മാരും 6 സ്ത്രീകളും) ഉറവിടം വ്യക്തമല്ലാത്ത രണ്ടു പേരുമാണ് ഇന്ന് പോസിറ്റീവായത്. കുപ്പാടിത്തറ സ്വദേശി (40), പേരാല്‍ സ്വദേശി (32) എന്നിവരാണ് ഉറവിടം വ്യക്തമല്ലാത്തവര്‍.
രോഗമുക്തി നേടിയവര്‍:
പേരിയ (40, 13, 16), എടവക (37), പൊരുന്നന്നൂര്‍ (32), മുട്ടില്‍ (52), നെന്മേനി (23, 34, 24), ബത്തേരി (23, 20), ചുള്ളിയോട് (36), ബേഗൂര്‍ (19, 19), തൊണ്ടര്‍നാട് (50), കുറുക്കന്മൂല (50, 22), കാക്കവയല്‍ (35), വാളാട് (24) സ്വദേശികളാണ് രോഗമുക്തി നേടിയത്.
222 പേര് പുതുതായി നിരീക്ഷണത്തില്‍:
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് 222 പേരെ കൂടി നിരീക്ഷണത്തില്‍ പ്രവേശിച്ചു.
198 പേര് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി. നിലവില്‍ ജില്ലയില്‍ ആകെ 2864 പേരാണ് നിരീക്ഷണത്തിലുള്ളത് . ഇന്ന് വന്ന 33 പേര് ഉള്‍പ്പെടെ 368 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1156 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 22401 സാമ്പിളുകളില്‍ 21300 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 20661 നെഗറ്റീവും 689 പോസിറ്റീവുമാണ്.
Story Highlights – covid 19, coronavirus, wayanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here