Advertisement

കെഎസ്ഇബി വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; മൂന്ന് ലക്ഷം പേരുടെ വിവരങ്ങൾ ചോർത്തിയിട്ടും അധികൃതർ അറിഞ്ഞില്ല

August 2, 2020
Google News 2 minutes Read

വൈദ്യുതി ബോർഡിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. മൂന്ന് ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തിയെന്ന് അവകാശപ്പെട്ട് കെ-ഹാക്കേഴ്‌സ് എന്ന സംഘം രംഗത്തെത്തി. ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തിയിട്ടും വൈദ്യുതി ബോർഡ് സംഭവം അറിഞ്ഞില്ലെന്ന് കെ-ഹാക്കേഴ്‌സ് തങ്ങളുടെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

വൈദ്യുതി ബോർഡ് വെബ്‌സൈറ്റിന്റെ സുരക്ഷിതത്വമില്ലായ്മ ചൂണ്ടിക്കാട്ടാനാണ് ഇത് ചെയ്തതെന്ന് കെ-ഹാക്കേഴ്‌സ് വിശദീകരിച്ചു. ഈ വിവരങ്ങൾക്ക് മാർക്കറ്റിൽ അഞ്ച് കോടിയോളം രൂപ വില വരുമെന്നും എന്നാൽ അത്തരത്തിൽ ഒരു ലക്ഷ്യം തങ്ങൾക്ക് ഇല്ലെന്നും സംഘം പറയുന്നു. സോഫ്റ്റ്‌വെയർ ആർക്കിടെക്ചർ മാറ്റുന്നതിന് വേണ്ടി മൂന്ന് മാസം സമയം നൽകുകയാണെന്നും കെ-ഹാക്കേഴ്‌സ് പറയുന്നു. മൂന്ന് മണിക്കൂറിനുള്ളിലാണ് ഇത്രയും വിവരങ്ങൾ ചോർത്തിയതെന്നാണ് കെ-ഹാക്കേഴ്‌സിന്റെ അവകാശവാദം.

Story Highlights K Hackers, KSEB

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here