ശിവശങ്കറിന് എതിരെ അന്വേഷണത്തിന് അനുമതി തേടി വിജിലൻസ്

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് എതിരെ അന്വേഷണത്തിന് വിജിലൻസ്. അന്വേഷണത്തിനായി വിജിലൻസ് സംസ്ഥാന സർക്കാരിന്റെ അനുമതി തേടി. പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവരുടെ പരാതിയും സർക്കാരിന്റെ പരിഗണനയിലാണ്. അഴിമതി നിരോധന നിയമപ്രകാരം ലഭിക്കുന്ന പരാതിയിൽ വിജിലന്‍സ് സർക്കാർ അനുമതി തേടുന്നത് പതിവാണ്. ആഭ്യന്തര അഡീഷണൽ സെക്രട്ടറിയാണ് ഇക്കാര്യം പരിഗണിക്കുക. ഐടി വകുപ്പിലെ വിവാദ നിയമനങ്ങളെ കുറിച്ചുള്ള പരാതിയും വിജിലൻസ് സർക്കാരിന് കൈമാറി.

Read Also : എം ശിവശങ്കറിന്റെ കാലത്തെ വിവാദ നിയമനം; കേരള സ്റ്റാര്‍ട്ട് അപ് മിഷനിലെ സീനിയര്‍ ഫെലോ രാജിവച്ചു

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറിന്റെ കാലത്തെ വിവാദ നിയമനങ്ങളിൽ ഒന്നായ കേരള സ്റ്റാർട്ട്അപ് മിഷനിലെ സീനിയർ ഫെലോ രാജിവച്ചിരുന്നു. അമേരിക്കൻ പൗരത്വമുള്ള ലാബി ജോർജ് ആണ് രാജിവച്ചത്. രാജി പ്രതിപക്ഷ ആരോപണത്തെ തുടർന്നെന്ന് സൂചന. ലാബി ജോർജിന്റെ നിയമനത്തിൽ സിപിഐഎമ്മിലെ ഒരു വിഭാഗത്തിനും എതിർപ്പുണ്ടായിരുന്നു. ഫെല്ലോഷിപ്പ് കാലാവധി തീർന്നതിനാലാണ് രാജിയെന്നാണ് കേരള സ്റ്റാർട്ട് അപ് മിഷന്റെ വിശദീകരണം.

തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്, മതിയായ യോഗ്യതകളില്ലാതെസംസ്ഥാന ഐടിവകുപ്പിന് കീഴിലെ സ്‌പെയ്‌സ് പാർക്കിൽ പ്രോജക്ട് കൺസൾട്ടന്റായി ജോലി ചെയ്തത് വിവാദമായ പശ്ചാത്തലത്തിലാണ് സർക്കാർ നടത്തിയ മറ്റ് നിയമനങ്ങളും ചർച്ചയായത്. കേരള സ്റ്റാർട്ട്അപ് മിഷന്റെ, പ്രൊഡക്ട് മാർക്കറ്റ് സീനിയർ ഫെലോ ആയി ലാബി ജോർജിനെ നിയമിച്ചത് ചട്ടങ്ങൾ ലംഘിച്ചാണെന്ന് പ്രതിപക്ഷം ആരോപണം ഉയർത്തി.

Story Highlights m shivashankar, vigilance case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top