Advertisement

അപൂർവ സൗഹൃദവുമായി കാഴ്ചകളായി… കുക്കു തത്തയും പൂപ്പി പൂച്ചയും

August 3, 2020
Google News 3 minutes Read

സൗഹൃദത്തിന് ഒരു പ്രത്യേക ദിവസം വേണോ? വേണമെന്നും വേണ്ടായെന്നും പറയുന്നവർ ഉണ്ട്… ദിവസത്തിലൊക്കെ എന്തിരിക്കുന്നു സൗഹൃദമല്ലേ എല്ലാം… എന്ന കാര്യം ഓർമ്മിപ്പിക്കുകയാണ് തിരുവനന്തപുരത്ത് നിന്നുള്ള ഈ അപൂർവ സൗഹൃദ കാഴ്ച.

പൂച്ചയുടെ പേര് പറയുമ്പോൾ ജീവനും കൊണ്ട് ഓടി രക്ഷപെടുന്ന തത്തകളേ പലയിടത്തും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ, കുക്കു തത്തയ്ക്ക് ഈ വിരട്ടൊന്നും ഏൽക്കില്ല. ഇതൊക്കെ കുറേ കേട്ടതാന്ന ലൈനിലാണ് കുക്കു തത്ത. കുക്കുന്റെ ആ ഉറപ്പിനൊരു കാരണമുണ്ട്…അതാണ് പൂപ്പി.. കുക്കൂന്റെ ചങ്കാണ് പൂപ്പി പൂച്ച…

തിരുവനന്തപുരം തച്ചോട്ടുകാവ് സ്വദേശി ശ്രീകണ്ഠന്റെ വീട്ടിലേക്ക് 5 കൊല്ലം മുന്നെ പേരയ്ക്ക തിന്നാൻ പറന്നെത്തിയതാണ് കുക്കു. പിന്നവിടങ്ങ് കൂടി. അവളെത്തി ഒരു വർഷത്തിനകത്ത്
പൂപ്പിയും വീടിന്റെ പടി ചവിട്ടി. ആദ്യമൊക്കെ മുഖത്ത് നോക്കാൻ തന്നെ ഇരുവർക്കും പരിഭ്രമം ആയിരുന്നു.

എന്നാൽ, ഇപ്പോൾ ഊണും, ഉറക്കും, കളിയുമൊക്കെ ഒന്നിച്ചായി. ഇണപിരിയാ സുഹൃത്തുക്കൾ ആണേലും ഈ കുക്കു പെണ്ണ് പൂപ്പിയെ ഇടക്കൊക്കെ ഒന്ന് വിരട്ടും. എന്നിട്ട് പിന്നേം, കിട്ടുന്ന ഭക്ഷണം കൊടുക്കാൻ വിളിക്കും…ഉറങ്ങുമ്പോൾ കാവലിരിക്കും…ഇടയ്ക്ക് ഉറക്കമൊക്കെ വരും.. പക്ഷെ ചങ്ക് ഈസ് സ്ലീപിംഗ്. സോ കാവൽ മുഖ്യം ബിഗിലേ… എന്നാണ്…

ശ്രീകണ്ഠനും ഭാര്യ സുജിതയ്ക്കും മക്കളാണ് കുക്കുവും പൂപ്പിയും.. ആനിക്കും ആൻസിക്കും കളിക്കൂട്ടുകാരും…

ഈ സ്‌നേഹത്തെ, സൗഹൃദത്തെ ഒരു ദിവസം കൊണ്ട് അടയാളപ്പെടുത്തുന്നതെങ്ങനെ… ഈ കെട്ട കാലത്തും ചേർത്ത് നിർത്തലും, പങ്കുവയ്ക്കലും തന്നെയാണ് അതിജീവന പാഠം…

Story Highlights Cuckoo parrot and poop cat as rare friendly sights

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here