സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളില്‍ അലംഭാവം ഉണ്ടായി; മുഖ്യമന്ത്രി പിണറായി വിജയന്‍

സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളില്‍ അലംഭാവം ഉണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവിലെ രോഗവ്യാപനത്തിന് ഇത് കാരണമായി. മാനദണ്ഡങ്ങള്‍ കൃത്യമായി നടപ്പാക്കുന്നതില്‍ വീഴ്ച സംഭവിച്ചതായും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടന വേളയിലായിരുന്നു മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തല്‍. പ്രതിപക്ഷം വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ പരിഹസിച്ച മുഖ്യമന്ത്രിക്ക് ഒടുവില്‍ പാളിച്ചകള്‍ അംഗീകരിക്കേണ്ടി വന്നതായി രമേശ് ചെന്നിത്തല പ്രതികരിച്ചു.
Read Also : എറണാകുളം മെഡിക്കൽ കോളജ് വെന്റിലേറ്ററിലുള്ളത് 8 കൊവിഡ് രോഗികൾ
സംസ്ഥാനത്ത് ദിനംതോറും രോഗികളുടെ എണ്ണം കുതിച്ചുയരുന്നതിന് പ്രധാന കാരണം പ്രതിരോധ പ്രവർത്തനങ്ങളിലെ അലംഭാവമെന്നാണ് മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തൽ. കൃത്യമായ മുന്‍കരുതലുകള്‍ ആദ്യവേളകളില്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ ആ മുന്‍കരുതലില്‍ വിട്ടുവീഴ്ച വന്നതോടെ കാര്യങ്ങള്‍ കൈവിട്ടുപോയി. രോഗത്തെ പ്രതിരോധിച്ചു നിർത്തുന്നതില്‍ പ്രധാനം ക്വാറന്‍റൈയിനും സാമൂഹിക അകലവും കൃത്യമായി പാലിക്കലും അക്കാര്യം ഉറപ്പു വരുത്തലുമാണ്. എന്നാൽ ഇതിൽ ചിലർ വിട്ടു വീഴ്ച വരുത്തി.
അതേസമയം, വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ തങ്ങളെ പരിഹസിച്ച സർക്കാർ ഇനിയെങ്കിലും തെറ്റു തിരുത്താന്‍ തയ്യാറാവണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 102 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്നതിന്‍റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉള്‍പ്പെടെ ഉപകരിക്കാവുന്ന വിപുലമായ സൗകര്യങ്ങളാണ് ഈ കേന്ദ്രങ്ങളില്‍ ഒരുക്കിയിരിക്കുന്നത്.
Story Highlights – Covid prevention activities in the state have been hampered says Pinarayi Vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here