തിരുവനന്തപുരത്ത് കൊവിഡ് ബാധിതരായ ഗർഭിണികൾക്കുള്ള ചികിത്സാ മാനദണ്ഡങ്ങൾ പുതുക്കി

കൊവിഡ് പോസിറ്റീവായ എ കാറ്റഗറിയിൽപ്പെടുന്ന ഗർഭിണികൾക്ക് ആദ്യ ആറുമാസക്കാലത്തെ ചികിത്സയ്ക്കായി പേരൂർക്കട ഇ.എസ്.ഐ ആശുപത്രിയിൽ സൗകര്യമൊരുക്കിയതായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ. അവസാന മൂന്നുമാസത്തെ ചികിത്സയ്ക്ക് പൂജപ്പുര ആയുർവേദ മെറ്റേർണിറ്റി ആശുപത്രിയും സജ്ജമായിട്ടുണ്ട്.
അടിയന്തര ഗർഭപരിചണം ആവശ്യമുള്ളതും ബി, സി കാറ്റഗറിയിൽപ്പെടുന്നതുമായ ഗർഭിണികൾക്കുള്ള ചികിത്സ എസ്.എ.റ്റി ആശുപത്രയിൽ നൽകും. തൈക്കാട് വനിതകളുടെയും കുട്ടികളുടെയും ആശുപത്രിയിലായിരിക്കും കോവിഡ് ബാധിതരല്ലാത്ത ഗർഭിണികളുടെ ചികിത്സ നടക്കുക.
ജനറൽ ആശുപത്രിയിൽ ഒൻപതാം നമ്പർ ഒഴികെയുള്ള വാർഡുകളിൽ കാറ്റഗറി ബി കോവിഡ് രോഗികൾക്ക് ചികിത്സ നൽകും. ഒൻപതാം വാർഡിനെ മറ്റുള്ള വാർഡുകളിൽ നിന്നും കർശനമായി വേർതിരിച്ചതായും ജില്ലാ കളക്ടർ അറിയിച്ചു.
Story Highlights – tvm covid affected pregnant ladies new instruction
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here