Advertisement

‘ വലിയ ശബ്ദമായിരുന്നു; സ്‌ഫോടനശേഷം കുറച്ചുനേരത്തേയ്ക്ക് ഒന്നും കേള്‍ക്കാനായില്ല; കെട്ടിടങ്ങള്‍ തകര്‍ന്നുതെറിച്ചു; ബെയ്‌റൂട്ടിലെ സ്‌ഫോടനത്തിന്റെ ദൃക്‌സാക്ഷി

August 4, 2020
Google News 2 minutes Read
beirut explosion

” വലിയ തീപിടുത്തവും ചെറിയ പൊട്ടിത്തെറികളും ഞാന്‍ കേട്ടിരുന്നു. പക്ഷേ എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലായില്ല. പെട്ടെന്ന് വലിയ സ്‌ഫോടനം സംഭവിക്കുകയായിരുന്നു. പുറത്ത് എന്താണ് നടക്കുന്നതെന്ന് പോലും മനസിലായില്ല. കുറച്ചുനേരത്തേക്ക് എനിക്കൊന്നും കേള്‍ക്കാനായില്ല. കെട്ടിടങ്ങള്‍ തകര്‍ന്നുതെറിക്കുന്നതായും ഗ്ലാസുകള്‍ തെറിച്ചുവീഴുന്നതായും കണ്ടു.”

ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിലുണ്ടായ ഇരട്ട സ്‌ഫോടനത്തിന്റെ ദൃക്‌സാക്ഷികളിലൊരാളായ ഹാദി നസ്‌റുള്ളയുടെ വാക്കുകളാണിത്. ബെയ്‌റൂട്ടിന് കിലോമീറ്ററുകള്‍ അകലെയുള്ള പല സ്ഥലങ്ങളിലെയും ആളുകളുടെ അനുഭവം ഇതായിരുന്നുവെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

ലെബനോണ്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ പ്രാദേശിക സമയം വൈകുന്നേരം ആറു മണിക്കാണ് സ്‌ഫോടനം ഉണ്ടായത്. ബെയ്‌റൂട്ട് തുറമുഖത്തിലെ ഗോഡൗണില്‍ വമ്പന്‍ പൊട്ടിത്തെറി ഉണ്ടായെന്നാണ് ആദ്യ റിപ്പോര്‍ട്ട്.

ഒട്ടേറെ പേര്‍ക്ക് പരുക്ക് പറ്റുകയും ഒട്ടേറെ വാഹനങ്ങള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തു. സ്‌ഫോടനത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ അറിവായിട്ടില്ല. ബെയ്‌റൂട്ടിലെ തുറമുഖത്തിനടുത്ത് സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിക്കുന്ന നിരവധി ഗോഡൗണുകളുണ്ടെന്നും അവിടെയാണ് പൊട്ടിത്തെറി ഉണ്ടായതെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Story Highlights beirut explosion eyewitness talk

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here