ജിഎസ്ടി തട്ടിപ്പ് വെളിപ്പെടുത്തിയ മലപ്പുറം സ്വദേശിക്ക് സുരക്ഷ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

ജിഎസ്ടി തട്ടിപ്പ് വെളിപ്പെടുത്തിയ മലപ്പുറം സ്വദേശി പ്രശാന്തിന് പൊലീസ് സുരക്ഷ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. അന്വേഷണ പുരോഗതി അറിയിക്കാന്‍ ജിഎസ്ടി വകുപ്പിന് നിര്‍ദേശവും നല്‍കി. ദിവസ വേതനക്കാരനായ പ്രശാന്തിന്റെ പേരില്‍ തട്ടിപ്പുസംഘം രണ്ടുതവണ ജിഎസ്ടി രജിസ്‌ട്രേഷന്‍ നടത്തിയിരുന്നു.

ജിഎസ്ടി ബില്‍ ട്രേഡിംഗ് വഴി കോടികളുടെ നികുതി തട്ടിപ്പ് സംസ്ഥാനത്ത് നടക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. തട്ടിപ്പ് വെളിപ്പെടുത്തിയതിന് പിന്നാലെ പ്രശാന്തിന് വധഭീഷണി ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് വിഷയത്തില്‍ ഹൈക്കോടതി ഇടപെട്ടിരിക്കുന്നത്. മലപ്പുറം പൊലീസ് മേധാവിയോടും കുറ്റിപ്പുറം എസ്എച്ച്ഒയോടും ഇക്കാര്യത്തില്‍ ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കി.

പ്രതിഫലം വാഗ്ദാനം ചെയ്ത് വ്യാജ ജിഎസ്ടി ബില്ലുകള്‍ തയാറാക്കുന്ന ഏജന്റുമാര്‍ സംസ്ഥാനത്ത് സജീവമാണെന്ന് ജിഎസ്ടി വകുപ്പിനുവേണ്ടി ഗവ. പ്ലീഡര്‍ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.

Story Highlights High court orders security for Malappuram resident

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top