Advertisement

വഞ്ചിയൂർ ട്രഷറി തട്ടിപ്പ്; പ്രതി ബിജുലാലിനെ ഇന്ന് പിരിച്ചുവിട്ടേക്കും; മുഴുവൻ കുറ്റക്കാർക്ക് എതിരെയും നടപടിയെന്ന് ധനമന്ത്രി

August 4, 2020
Google News 1 minute Read

തിരുവനന്തപുരത്തെ വഞ്ചിയൂർ സബ് ട്രഷറിയിലെ പണത്തട്ടിപ്പിൽ കുറ്റക്കാരായ മുഴുവൻ ഉദ്യോഗസ്ഥർക്കും എതിരെ നടപടിയെടുക്കുമെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടി. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായത് വസ്തുതയാണെന്നും ഇത് ഏത് തരത്തിലാണ് എന്ന് പരിശോധിക്കുകയാണെന്നും തോമസ് ഐസക് ട്വന്റിഫോറിനോട് പറഞ്ഞു.

ട്രഷറി സംവിധാനത്തിൽ പഴുതുകളില്ല. മറ്റ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയല്ലാതെ തട്ടിപ്പ് നടത്താനാകില്ല. എജിയും കണക്കുകൾ പരിശോധിക്കുന്നു. പുതിയ ട്രഷറി ഓഫീസർ ചുമതല ഏറ്റപ്പോൾ തന്നെ പ്രശ്‌നം മനസിലാക്കാൻ കഴിഞ്ഞു. യൂസർ ഐഡി റദ്ദാക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥരുണ്ട്. അവരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും മന്ത്രി.

Read Also : സബ് ട്രഷറിയിൽ നിന്ന് ജീവനക്കാരൻ തട്ടിയെടുത്തത് രണ്ട് കോടി

അതേസമയം കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുൽഫിക്കിനാണ് അന്വേഷണത്തിന്റെ നേതൃത്വം. എട്ടംഗ സംഘത്തിൽ വഞ്ചിയൂർ സിഐയും ഉൾപ്പെടും. കേസിലെ പ്രതി ബിജുലാലിനെ ഇന്ന് പിരിച്ചുവിട്ടേക്കും

തട്ടിപ്പ് നടത്തിയത് കഴിഞ്ഞ ഡിസംബർ മുതലെന്ന് എഫ്‌ഐആർ പുറത്തുവന്നിരുന്നു. ഡിസംബർ 23 മുതൽ ഈ വർഷം ജൂലൈ 31 വരെയുള്ള കാലയളവിൽ സബ്ട്രഷറിയിലെ സീനിയർ അക്കൗണ്ടന്റായ ബിജുലാൽ തട്ടിപ്പ് നടത്തിയിരുന്നു. ഇത് സർക്കാരിന് വലിയ നഷ്ടമുണ്ടാക്കിയെന്നും എഫ്‌ഐആറിൽ വ്യക്തമാക്കുന്നു. എഫ്‌ഐആറിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു.

തിരുവനന്തപുരത്തെ വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്ന് മാസങ്ങൾക്ക് മുമ്പ് വിരമിച്ച ഉദ്യോഗസ്ഥന്റെ യൂസർനെയിമും പാസ്വേർഡും ഉപയോഗിച്ച് ജീവനക്കാരനായ ബിജുലാൽ രണ്ട് കോടി രൂപയാണ് തട്ടിയെടുത്തത്. ജില്ലാ കളക്ടറുടെ അക്കൗണ്ടിലുള്ള രണ്ട് കോടി രൂപയാണ് ഇയാൾ തട്ടിപ്പ് നടത്തിയെടുത്തത്. ഈ പണം ഇയാൾ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു.

Story Highlights vanchiyur sub treasury, thomas issac

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here