പ്രതിഷേധം ഫലം കണ്ടു; ഐപിഎൽ സ്പോൺസർ സ്ഥാനത്തു നിന്ന് വിവോ പിന്മാറിയേക്കുമെന്ന് റിപ്പോർട്ട്

Vivo IPL title sponsors

ഐപിഎൽ മുഖ്യ സ്പോൺസർ സ്ഥാനത്തു നിന്ന് മൊബൈൽ നിർമ്മാതാക്കളായ വിവോ പിന്മാറിയേക്കുമെന്ന് റിപ്പോർട്ട്. ചൈനീസ് കമ്പനിയായ വിവോ, ഐപിഎൽ മുഖ്യ സ്പോൺസർമാരായി തുടരുന്നതിനെതിരെ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് നീക്കം. വിവരം ഇഎസ്‌പിഎൻ ക്രിക്ക്ഇൻഫോ ആണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ, ബിസിസിഐയോ വിവോയോ വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Read Also : സ്പോൺസർമാരായി വിവോ തുടരും; ട്വിറ്ററിൽ ‘ബോയ്കോട്ട് ഐപിഎൽ’ ക്യാമ്പയിൻ

കഴിഞ്ഞ ദിവസം ഐപിഎൽ യുഎഇയിൽ നടക്കുമെന്ന് അറിയിച്ച ബിസിസിഐ വിവോയെ സ്പോൺസർഷിപ്പ് സ്ഥാനത്തു നിന്ന് മാറ്റില്ലെന്ന് അറിയിച്ചിരുന്നു. വിവോയോടൊപ്പം ചൈനീസ് നിക്ഷേപമുള്ള മറ്റ് കമ്പനികളും ഐപിഎലിനൊപ്പം തുടരുമെന്നും ബിസിസിഐ അറിയിച്ചു. എന്നാൽ, ഈ തീരുമാനത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനം ഉയർന്നു. ഇതേ തുടർന്നാണ് പുതിയ നീക്കം

അതേ സമയം, വിവോയെ മാറ്റുന്നതിൽ ഫ്രാഞ്ചൈസികൾക്ക് എതിർപ്പില്ല. വിവോയുമായുള്ള കരാർ പ്രകാരം ഒരു വർഷം 20 കോടിയോളം രൂപ വീതമാണ് ഫ്രാഞ്ചൈസികൾക്ക് ലഭിക്കുന്നത്. പകരം ആളെ കണ്ടെത്താൻ ബിസിസിഐക്ക് കഴിഞ്ഞാൽ ആര് സ്പോൺസർമാരായും തങ്ങൾക്ക് പ്രശ്നമില്ലെന്ന് ഫ്രാഞ്ചൈസികൾ പറയുന്നു.

Read Also : കേന്ദ്രാനുമതി ലഭിച്ചു; ഐപിഎൽ സെപ്തംബർ 19ന് ആരംഭിക്കും

2022 വരെയാണ് വിവോയുമായുള്ള ഐപിഎല്ലിൻ്റെ കരാർ. ഇക്കാലയളവിൽ 2199 കോടി രൂപ സ്പോൺസർഷിപ്പ് വരുമാനമായി ബിസിസിഐക്ക് ലഭിക്കും. മറ്റ് രണ്ട് കമ്പനികളുമായും ബിസിസിഐയ്ക്ക് ആയിരം കോടിയിലേറെ രൂപയുടെ കരാറാണുള്ളത്.

സെപ്തംബർ 19 മുതൽ നവംബർ 10 വരെ യുഎഇയിലാണ് ഐപിഎൽ നടക്കുക. അഞ്ച് നഗരങ്ങളിലായി 53 മത്സരങ്ങളും 10 ഡബിൾ ഹെഡറുകളും ഉണ്ടാവും. വൈകുന്നേരത്തെ മത്സരങ്ങൾ ഇന്ത്യൻ സമയം 7.30ന് (യുഎഇ സമയം 6) ആരംഭിക്കും. സെപ്തംബർ 26 മുതൽ നവംബർ 8 വരെ ഐപിഎൽ നടത്താനായിരുന്നു നേരത്തെ ബിസിസിഐ തീരുമാനിച്ചിരുന്നത്. മാർച്ച് 29 ന് നടത്താനിരുന്ന ഐപിഎൽ മത്സരങ്ങളാണ് കൊവിഡിനെത്തുടർന്ന് അനിശ്ചിതമായി നീണ്ടു പോയത്.

Story Highlights Vivo set to pull out as IPL 2020 title sponsors

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top