രാമക്ഷേത്ര ഭൂമി പൂജയ്ക്ക് ആശംസകളുമായി കേജ്‌രിവാൾ

അയോധ്യ രാമക്ഷേത്ര ഭൂമി പൂജയ്ക്ക് ആശംസകളുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. രാജ്യത്തിന് പുതിയ ദിശാബോധം കൈവന്നുവെന്ന് കേജ്‌രിവാൾ പറഞ്ഞു. ട്വിറ്ററിലൂടെയാണ് കേജ്‌രിവാൾ തന്റെ ആശംസകൾ അറിയിച്ചത്. ഉത്തർ പ്രദേശ് സർക്കാരിനെയും ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും കേജ്‌രിവാൾ അഭിനന്ദിച്ചു. ഭഗവാൻ ശ്രീരാമൻ എല്ലാവരെയും അനുഗ്രഹിക്കുമെന്നും പട്ടിണിയും വിശപ്പും പോലെയുള്ള രാജ്യത്തെ പ്രശ്‌നങ്ങൾ അകറ്റുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ജയ് ശ്രീറാം എന്നും ജയ് ബജ്‌റംഗ്ബലി എന്നും അദ്ദേഹം തന്റെ കുറിപ്പിൽ ചേർത്തിട്ടുണ്ട്.

Read Also : രാമക്ഷേത്ര നിർമ്മാണം; ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ അനുകൂല നിലപാടുമായി യൂത്ത് കോൺഗ്രസ്

ഇന്നാണ് അയോധ്യയിൽ രാമക്ഷേത്രത്തിനുള്ള ഭൂമി പൂജ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും സ്ഥലത്തുണ്ട്. നേരത്തെ കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും ആശംസകൾ അറിയിച്ച് രംഗത്തെത്തിയിരുന്നു. ഇത് വിവാദമായി.

1949-59 വർഷങ്ങൾക്കിടയിലാണ് അയോധ്യയിൽ ഭൂമി തർക്കങ്ങൾക്ക് തുടക്കമിടുന്നത്. രാമന്റെ വിഗ്രഹം ബാബറി മസ്ജിദിന് ഉള്ളിൽ സ്ഥാപിച്ചതാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. രണ്ട് വിഭാഗക്കാരും കോടതിയിൽ കേസ് ഫയൽ ചെയ്തു. പിന്നീട് നടന്ന സംഭവങ്ങൾക്ക് അവസാനം 1992 ഡിസംബർ ആറിന് കർസേവകൻമാർ ബാബറി മസ്ജിദ് തകർത്തു. സുപ്രിം കോടതി വരെ എത്തിയ കേസിൽ അവസാന വിധി വന്നത് ഈയിടെയാണ്.

Story Highlights – ayodhya land dispute, temple bhoomi pooja, aravind kejriwal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top