അയോധ്യയിൽ ക്ഷേത്ര ഭൂമി പൂജ ഇന്ന്; കനത്ത ജാഗ്രത

അയോധ്യയിൽ രാമക്ഷേത്ര ഭൂമി പൂജ ഇന്ന് നടക്കും. ഉച്ചയ്ക്ക് 12.30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഭൂമി പൂജ നിർവഹിക്കുന്നത്. ഭീകരാക്രമണ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് കനത്ത ജാഗ്രതയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

ക്ഷേത്ര ഭൂമി പൂജയ്ക്കായുള്ള ഒരുക്കങ്ങൾ സരയൂ നദിക്കരയിൽ പൂർത്തിയായി. ചടങ്ങുകൾ രാവിലെ 11.30 ന് തുടങ്ങും. 12.30 നും 12.40 നും ഇടയ്ക്കുള്ള മുഹൂർത്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി 40 കിലോ വെള്ളി ശില പാകി ക്ഷേത്ര നിർമാണത്തിന് തുടക്കമിടും. ചടങ്ങിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദിബെൻ പട്ടേൽ, രാമജന്മഭൂമി ന്യാസ് മേധാവി മഹന്ത് നൃത്യ ഗോപാൽ ദാസ് എന്നിവരും അണിനിരക്കും. ബിജെപിയുടെ മുതിർന്ന നേതാക്കളായ എൽ കെ അഡ്വാനിയും മുരളി മനോഹർ ജോഷിയും വീഡിയോ കോൺഫറൻസ് വഴി ചടങ്ങിന്റെ ഭാഗമാകും.

പുതിയ ക്ഷേത്രത്തിന്റെ മാതൃകയിലുള്ള സ്റ്റാംപും പുറത്തിറക്കും. 175 പേർക്കാണ് ക്ഷണം. 2,000 പുണ്യസ്ഥലങ്ങളിൽ നിന്ന് മണ്ണും 1500 ഇടങ്ങളിൽ നിന്ന് വെള്ളവും ഭൂമി പൂജക്കായി എത്തിച്ചിട്ടുണ്ട്. കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ നടക്കുന്നത്.

Story Highlights ayodhya ram temple

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top