രണ്ടാഴ്ചയ്ക്കുള്ളിൽ കൊവിഡ് നിയന്ത്രിക്കണം; നിർദേശവുമായി ചീഫ് സെക്രട്ടറി

സംസ്ഥാനത്ത് രണ്ടാഴ്ചക്കുള്ളിൽ കൊവിഡ് വ്യാപനം നിയന്ത്രിക്കണമെന്ന് ചീഫ് സെക്രട്ടറിയുടെ നിർദേശം. പ്രതിരോധ പ്രവർത്തനത്തിന് ജില്ലാ പൊലീസ് മേധാവിമാർക്കാണ് മുൻഗണനയെന്ന് ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത വ്യക്തമാക്കി. രണ്ടാഴ്ചക്കുള്ളിൽ കൊറോണ നിയന്ത്രിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചിരുന്നു.

കൊവിഡ് പ്രതിരോധത്തിനായി ജില്ലാ കലക്ടർമാർ ദിവസവും ജില്ലാ പൊലീസ് മേധാവികളുമായും, ജില്ലാ മെഡിക്കൽ ഓഫിസർമാരുമായും ചർച്ച നടത്തണമെന്നു ചീഫ് സെക്രട്ടറി നിർദേശിച്ചു. ഹോം ക്വാറന്റീൻ പ്രവർത്തനങ്ങൾക്കും, സാമൂഹിക അകലം പാലിക്കുന്നതിലും പൊലീസാകും മേൽനോട്ടം വഹിക്കുകയെന്നും നിർദേശമുണ്ട്. മുഖ്യമന്ത്രിതല ചർച്ചയിലാണ് ഇക്കാര്യം തീരുമാനമായത്.

Read Also :ഗർഭിണികൾക്ക് കൊവിഡ് പരിശോധന നിർബന്ധമാക്കി

അതേസമയം, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതല പൊലീസിനെ ഏൽപ്പിക്കുന്നതിൽ അമർഷവുമായി കളക്ടർമാരും രംഗത്തെത്തി. ഇൻസന്റ് കമാണ്ടർമാരായി പൊലീസിനെ നിയമിക്കുന്നതിലാണ് അതൃപ്തി. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരെ നിയമിക്കണമെന്ന നിർദേശം മറികടന്നുവെന്നാണ് കളക്ടർമാരുടെ ആക്ഷേപം.

Story Highlights circular for covid control, chief secretary Biswas Mehta

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top