കാൽപന്ത് കളിയെ നെഞ്ചോട് ചേർത്ത ആ ഉമ്മയും മകനും ഇവിടെയുണ്ട്

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ ഉണ്ട്. വീടിന്റെ ടെറസിൽ ഫുട്‌ബോൾ കഴിക്കുന്ന ഉമ്മയുടേയും മകന്റേയും വീഡിയോ…..കാൽപന്ത് കളിയെ നെഞ്ചേറ്റിയ നിരവധി പേരാണ് ഈ വീഡിയോ പങ്കുവച്ചത്.
പിന്നീട് ഈ ഉമ്മ-മകൻ ടീമിനായുള്ള തെരച്ചിലായിരുന്നു സോഷ്യൽ മീഡിയയിൽ. ഒടുവിൽ അന്വേഷണം ചെന്നെത്തിയത് മലപ്പുറത്താണ്. വേങ്ങര അച്ഛനമ്പലം സ്വദേശിനി ഹാജറയും, മകൻ സഹദുമാണ് ആ വൈറൽ ഫുട്‌ബോൾ താരങ്ങൾ. പഴയ ഫുട്‌ബോൾ തരാമാണ് സഹദിന്റെ ഉപ്പ സിദ്ധീഖ്. ഈ ഇഷ്ടം തന്നെയാണ് മകനും ലഭിച്ചിരിക്കുന്നത്.
സാമ്പത്തിക പരാധീനതകൾ കൊണ്ട് ഏറെ പ്രയാസമാനുഭവിക്കുമ്പോഴും ഇവരുടെ വാടക വീട്ടിൽ നിറയെ ഫുട്ബാൾ ലഹരിയാണ്.
നാട്ടിലെ ക്ലബ് അംഗങ്ങളിൽ നിന്നും ഫുട്‌ബോൾന്റെ ബാലപാഠങ്ങൾ പഠിച്ചു തൂങ്ങിയ സഹദ് ഇന്ന് കൊച്ചി ആസ്ഥാനമായ ക്ലബിന്റെ ഭാഗമാണ്. മകൻ ഇന്ത്യൻ ടീമിന്റെ ഭാഗമാവുന്നതാണ് ഈ കുടുംബത്തിന്റെ സ്വപ്നം.
Story Highlights – mother son duo playing football
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here