പ്രിയങ്കയുടെ ട്വീറ്റ്; ലീഗ് അടിയന്തര യോഗം ഇന്ന്; അതൃപ്തി പരിഹരിക്കാൻ വേണുഗോപാലും ചെന്നിത്തലയും

അയോധ്യ വിഷയത്തിൽ ലീഗിന്റെ അതൃപ്തി പരിഹരിക്കാൻ കോൺഗ്രസിന്റെ അനുനയ നീക്കം. പ്രിയങ്കാ ഗാന്ധിയുടെ പരാമർശം വിവാദമായ സാഹചര്യത്തിലാണ് കോൺഗ്രസിന്റെ ഇടപെടൽ. വിഷയത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് വേണമെന്നാണ് ലീഗിൽ ഉയരുന്ന ആവശ്യം. പ്രത്യേക സാഹചര്യത്തിൽ മുസ്ലീം ലീഗിന്റെ അടിയന്തര ദേശീയ നേതൃയോഗം ഇന്ന് പാണക്കാട് വച്ചുചേരും.
Read Also : രാമക്ഷേത്ര നിര്‍മാണം; പ്രിയങ്കഗാന്ധിയുടെ പ്രസ്താവനക്കെതിരെ മുസ്ലിം ലീഗ്
രാമക്ഷേത്ര നിർമാണത്തിന്റെ ഭാഗമായുള്ള ഭൂമി പൂജയെ സ്വാഗതം ചെയ്ത പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റാണ് മുസ്ലിം ലീഗിന്റെ അതൃപ്തിക്ക് കാരണമായത്. സമാനമായ രീതിയിൽ വേറെയും വിവാദ പരാമർശങ്ങൾ ഉണ്ടായിരുന്നെങ്കിലും അത് കോൺഗ്രസിലെ ഒറ്റപ്പെട്ട വ്യക്തികളുടെ നിലപാട് ആണെന്ന് ചൂണ്ടിക്കാട്ടി മുസ്ലീം ലീഗ് മൗനം പാലിച്ചിരുന്നു. എന്നാൽ പാർട്ടിയുടെ തന്നെ ദേശീയ മുഖമായ പ്രിയങ്കയുടെ വാക്കുകൾ കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാടായാണ് ലീഗ് കാണുന്നത്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മുസ്ലീം ലീഗ് അടിയന്തര ദേശീയ നേതൃയോഗം ഇന്ന് പാണക്കാട് വച്ചുചേരും.
അതേസമയം ലീഗ് നേതാക്കളുമായി കെ സി വേണുഗോപാൽ ഫോണിൽ സംസാരിക്കുകയും
ലീഗിന്റെ ആശങ്ക കേന്ദ്ര നേതൃത്വത്തെ രമേശ് ചെന്നിത്തല അറിയിക്കുകയും ചെയ്തു. പ്രിയങ്കയുടെ പരാമർശം മതസൗഹാർദം ലക്ഷ്യമിട്ടുള്ളതാണെന്നും തെറ്റിദ്ധാരണയോ ആശങ്കയോ വേണ്ടെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം.
Story Highlights – priyanka gandhi, muslim league
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here