സുശാന്ത് സിംഗിന്റെ മരണം; ഹര്‍ജികൾ അടുത്ത ആഴ്ചയിലേക്ക് മാറ്റി

ബോളിവുഡ് യുവതാരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ ദുരൂഹ മരണത്തിലുള്ള ഹര്‍ജികൾ സുപ്രിംകോടതി അടുത്ത ആഴ്ചയിലേക്ക് മാറ്റി. അന്വേഷണത്തിന്റെ രേഖകൾ മൂന്ന് ദിവസത്തിനകം ഹാജരാക്കാൻ സുപ്രിംകോടതി നിർദേശിച്ചു. സിബിഐ അന്വേഷണം എന്ന ആവശ്യം തത്ത്വത്തിൽ അംഗീകരിച്ചതായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. വിഞ്ജാപനം ഇന്ന് വൈകിട്ടോടെ ഇറങ്ങിയേക്കും.

മുംബൈ പൊലീസ് തെളിവ് നശിപ്പിക്കാൻ ശ്രമിക്കുന്നത് സുശാന്തിന്റെ അച്ഛൻ ആരോപിച്ചു. ബിഹാറിൽ നിന്നുള്ള ഉദ്യോഗസ്ഥനെ നിരീക്ഷണത്തിൽ ആക്കിയത് മോശം സന്ദേശമെന്ന് കോടതി. ജസ്റ്റിസ് ഋഷികേശ് റോയ് ആണ് വാദം കേൾക്കുന്നതിനിടയിൽ പരോക്ഷ വിമർശനം നടത്തിയത്.

Read Also : സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിൽ സിബിഐ അന്വേഷണം ശുപാർശ ചെയ്ത് ബിഹാർ സർക്കാർ

എന്നാൽ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന നിലപാട് അറിയിച്ച് മഹാരാഷ്ട്രാ സർക്കാർ രംഗത്തെത്തി. കൂടാതെ സുശാന്തിന്റെ മുൻ പെൺ സുഹൃത്ത് റിയാ ചക്രവർത്തി നൽകിയ ഹർജിയും സുപ്രിം കോടതി പരിഗണിക്കും. പാട്‌നയിൽ നിന്ന് കേസ് അന്വേഷണം മുംബൈയിലേക്ക് മാറ്റണമെന്ന ഹർജിയാണ് പരിഗണിക്കുക.

കഴിഞ്ഞ ദിവസം ബിഹാർ സർക്കാർ കേസിൽ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തിരുന്നു. അതിനിടയിലാണ് സിബിഐ അന്വേഷണത്തിന് കേസ് വിട്ടിരിക്കുന്നത്. മഹാരാഷ്ട്ര സർക്കാരും ബിഹാർ സർക്കാരും തമ്മിൽ കേസ് അന്വേഷണത്തിൽ തർക്കം തുടരുകയായിരുന്നു.

Story Highlights sushant singh rajput, cbi probe, supreme court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top