Advertisement

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; 24 മണിക്കൂറിനിടെ 56,282 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു

August 6, 2020
Google News 2 minutes Read

രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രമായി തുടരുന്നു. ആകെ പോസിറ്റീവ് കേസുകൾ ഇരുപത് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ആകെ കൊവിഡ് മരണങ്ങൾ 40,000 കടന്നു. തുടർച്ചയായ എട്ടാം ദിവസവും അരലക്ഷത്തിൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്തു. അതേസമയം, രോഗമുക്തി നിരക്ക് 67.61 ശതമാനമായി ഉയർന്നു.

രാജ്യത്തെ ആകെ പോസിറ്റീവ് കേസുകൾ 1,964,536 ആയി ഉയർന്നു. ആകെ മരണം 40,699 ആയി. തുടർച്ചയായ എട്ടാം ദിവസവും കൊവിഡ് കേസുകൾ അരലക്ഷം കടന്നു. 24 മണിക്കൂറിനിടെ 56,282 പോസിറ്റീവ് കേസുകളും 904 മരണവും റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിലും ആന്ധ്രയിലും പതിനായിരത്തിലേറെ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

കർണാടകയിൽ രോഗബാധിതരുടെ എണ്ണം ഒന്നരലക്ഷവും ഒഡീഷയിൽ നാൽപതിനായിരവും കടന്നു. തമിഴ്‌നാട്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, തെലങ്കാന സംസ്ഥാനങ്ങളിൽ രോഗവ്യാപനം തീവ്രമായി തുടരുകയാണ്.

അതേസമയം, രാജ്യത്തെ രോഗമുക്തരുടെ എണ്ണം 13 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 46,121 പേർ രോഗമുക്തരായി. ഇന്നലെ 6,64,949 സാമ്പിളുകൾ പരിശോധിച്ചെന്ന് ഐസിഎംആർ അറിയിച്ചു. മരണനിരക്ക് 2.07 ആയി കുറഞ്ഞു നിൽക്കുന്നത് ആശ്വാസമായി. ഡൽഹിയിൽ നില മെച്ചപ്പെടുകയാണ്. രോഗമുക്തി നിരക്ക് 89.93 ശതമാനമായി ഉയർന്നു.

Story Highlights – covid outbreak intensifies in the country; The death toll has crossed 40,000

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here