Advertisement

ബാൽക്കണിയിൽ നിന്ന് ഗ്രൗണ്ടിലേക്ക്; അവിടെ നിന്ന് വേസ്റ്റ് ബിന്നിലേക്ക്: ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങളുടെ ഫുട്ബോൾ സ്കിൽ വൈറൽ

August 6, 2020
Google News 2 minutes Read
England cricket football skills

ക്രിക്കറ്റിലും ഫുട്ബോളിലും ഏറ്റവും മികച്ച മേൽവിലാസമുള്ള ഒരേയൊരു രാജ്യം ഇംഗ്ലണ്ടാണ്. ഓസ്ട്രേലിയയും ഇക്കൂട്ടത്തിൽ ചേർക്കാമെങ്കിലും ഇംഗ്ലണ്ട് തന്നെയാണ് മുന്നിൽ. ക്രിക്കറ്റ് താരങ്ങളിൽ പലരും തരക്കേടില്ലാത്ത ഫുട്ബോൾ താരങ്ങൾ കൂടിയാണ്. അപ്പോൾ പിന്നെ, ക്രിക്കറ്റിലും ഫുട്ബോളിലും ഒരുപോലെ പിടിയുള്ള ഇംഗ്ലണ്ടിലെ അവസ്ഥ പറയേണ്ടല്ലോ. അതിൻ്റെ ഉദാഹരണമാണ് മാഞ്ചസ്റ്ററിൽ നിന്ന് എത്തുന്നത്.

ഇംഗ്ലണ്ട്-പാകിസ്താൻ ടെസ്റ്റ് മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ഇന്നലെ ആരംഭിച്ച ആദ്യ ടെസ്റ്റ് ഇടക്കിടെ മഴ മുടക്കിയിരുന്നു. മഴ ഇടവേളയിൽ ഗംഭീര ഫുട്ബോൾ സ്കിൽസ് കാഴ്ച വെക്കുന്ന ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിൻ്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ബാൽക്കണിയിൽ നിന്ന് ഹെഡ് ചെയ്യുന്ന പന്ത് 4 പേർ ഹെഡ് ചെയ്ത് കൃത്യമായി വേസ്റ്റ് ബിന്നിലേക്ക് വീഴ്ത്തുകയാണ്. ക്യാപ്റ്റന്‍ ജോ റൂട്ട്, ജെയിംസ് ആന്‍ഡേഴ്‌സണ്‍, ക്രിസ് വോക്‌സ്, സാം കറന്‍, ജോസ് ബട്‌ലര്‍, ഡോം ബെസ്, ഒല്ലി പോപ്, മാര്‍ക്ക് വുഡ് എന്നിവരാണ് ഈ വീഡിയോയിലുള്ളത്.

Read Also : ഷാൻ മസൂദിന് സെഞ്ചുറി; പാകിസ്താൻ ഭേദപ്പെട്ട നിലയിൽ

ബാല്‍ക്കണിയില്‍ ആന്‍ഡേഴ്‌സൺ റൂട്ടിനും റൂട്ട് വോക്സിനും പന്ത് ഹെഡ് ചെയ്ത് നൽകുന്നു. വോക്സ് താഴെ നില്‍ക്കുന്ന മാർക്ക് വുഡിന് പന്ത് മറിച്ചു നൽകുന്നു. വുഡിൽ നിന്ന് ബട്‌ലർ, ബട്‌ലറിൽ നിന്ന് ഡോം ബെസ്, ബെസിൽ നിന്ന് ഒലി പോപ്പ്, വീണ്ടും മാര്‍ക്ക് വുഡിലേക്ക്. വുഡ് പന്ത് അടുത്തുള്ള ബാസ്‌ക്കറ്റിലേക്ക് ഹെഡ് ചെയ്തിടുന്നു. ആദ്യത്തെ ശ്രമത്തിലാണ് ഇവർ ഇത് ചെയ്തതെന്ന അടിക്കുറിപ്പോടെ ഇസിബി തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലാണ് വീഡിയോ പങ്കുവച്ചത്.

പാകിസ്താനെതിരെ ഇംഗ്ലണ്ട് തകർച്ച നേരിടുകയാണ്. പാകിസ്താൻ്റെ ആദ്യ ഇന്നിംഗ്സ് സ്കോറായ 326 റൺസിനു മറുപടിയുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടമായിക്കഴിഞ്ഞു. റോറി ബേൺസ്, ഡോമിനിക് സിബ്‌ലി, ബെൻ സ്റ്റോക്സ് എന്നിവരാണ് പുറത്തായത്.

Story Highlights England cricket stars football skills

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here