ഇംഗ്ലണ്ടിനെ വിറപ്പിച്ച് പാക് പേസ് പട; രക്ഷകനായി ഒലി പോപ്പ്

england 4 wickets pakistan

പാകിസ്താനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച. പാകിസ്താൻ്റെ ആദ്യ ഇന്നിംഗ്സ് സ്കോറായ 326 റൺസിനു മറുപടിയുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് രണ്ടാം ദിനം അവസാനിക്കുമ്പോൾ 4 വിക്കറ്റുകൾ നഷ്ടമായിക്കഴിഞ്ഞു. റോറി ബേൺസ്, ഡോമിനിക് സിബ്‌ലി, ബെൻ സ്റ്റോക്സ്, ജോ റൂട്ട് എന്നിവരാണ് പുറത്തായത്. 4 വിക്കറ്റ് നഷ്ടത്തിൽ 92 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട് ആദ്യ ദിനം കളി അവസാനിപ്പിച്ചത്. പാകിസ്താൻ്റെ ആദ്യ ഇന്നിംഗ്സ് സ്കോറിന് 234 റൺസ് അകലെയാണ് ആതിഥേയർ.

Read Also : ഷാൻ മസൂദിന് സെഞ്ചുറി; പാകിസ്താൻ ഭേദപ്പെട്ട നിലയിൽ

ആദ്യ ഓവറിൽ തന്നെ റോറി ബേൺസിനെ (4) ഷഹീൻ അഫ്രീദി വിക്കറ്റിനു മുന്നിൽ കുരുക്കി. ഡോമിനിക് സിബ്‌ലി (8) മുഹമ്മദ് അബ്ബാസിനു മുന്നിൽ വീണു. സിബ്‌ലിയും വിക്കറ്റിനു മുന്നിൽ കുരുങ്ങിയാണ് മടങ്ങിയത്. ബെൻ സ്റ്റോക്സ് (0) റണ്ണൊന്നും എടുക്കാതെ പുറത്തായതോടെ ഇംഗ്ലണ്ട് വിറച്ചു. സ്റ്റോക്സിനെ അബ്ബാസ് ക്ലീൻ ബൗൾഡാക്കുകയായിരുന്നു. 12-3 എന്ന നിലയിൽ ഒത്തുചേർന്ന ഒലി പോപ്പും ക്യാപ്റ്റൻ ജോ റൂട്ടും 50 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. സ്കോർബോർഡിൽ 62 റൺസ് ആയപ്പോഴേക്കും ജോ റൂട്ടും പുറത്ത്. 14 റൺസെടുത്ത റൂട്ട് യാസിർ ഷായുടെ പന്തിൽ മുഹമ്മദ് റിസ്‌വാനു പിടിനൽകിയാണ് മടങ്ങിയത്. നാലാം വിക്കറ്റിൽ ഒലി പോപ്പ്-ജോസ് ബട്‌ലർ സഖ്യം അപരാജിതമായ 30 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. പോപ്പ് 46 റൺസെടുത്തും ബട്‌ലർ 15 റൺസെടുത്തും ക്രീസിൽ തുടരുകയാണ്.

Read Also : പാകിസ്താൻ ടീമിനുള്ള പ്രത്യേക സന്ദേശവുമായി വൈറൽ മീമിലെ യുവാവ്; പങ്കുവച്ച് പിസിബി

പാകിസ്താനു വേണ്ടി 156 റൺസെടുത്ത ഓപപ്ണർ ഷാൻ മസൂദാണ് തിളങ്ങിയത്. ബാബർ അസം, ഷദബ് ഖാൻ എന്നിവരും പാകിസ്താൻ ഇന്നിംഗ്സിലേക്ക് നിർണായക സംഭാവന നൽകി. ജോഫ്ര ആർച്ചറും സ്റ്റുവർട്ട് ബ്രോഡും ഇംഗ്ലണ്ടിനായി 3 വിക്കറ്റ് വീതം വീഴ്ത്തി.

Story Highlights england lost 4 wickets vs pakistan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top