പാകിസ്താൻ ടീമിനുള്ള പ്രത്യേക സന്ദേശവുമായി വൈറൽ മീമിലെ യുവാവ്; പങ്കുവച്ച് പിസിബി

viral meme pakistan fan

ഒരു പാകിസ്താൻ ക്രിക്കറ്റ് ആരാധകൻ്റെ മീം നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ടാവും. ഏറെ വൈറലായ ആ മീം ഇക്കഴിഞ്ഞ ലോകകപ്പ് മത്സരം കാണാനെത്തിയ ഒരു ആരാധകൻ്റേതായിരുന്നു. കൃത്യമായി പറഞ്ഞാൽ, ഓസ്ട്രേലിയക്കെതിരെ നടന്ന മത്സരത്തിൽ പാക് താരം ആസിഫ് അലി ഒരു ക്യാച്ച് താഴെയിട്ടപ്പോഴായിരുന്നു ആരാധകൻ്റെ എക്സ്പ്രഷൻ. അതാണ് പിന്നീട് വൈറൽ മീം ആയത്. മുഹമ്മദ് സരീം അക്തർ എന്നാണ് ആ ആരാധകൻ്റെ പേര്. ഇപ്പോഴിതാ ടീമിലുള്ള പ്രത്യേക സന്ദേശവുമായി സരീം രംഗത്തെത്തിയിരിക്കുകയാണ്. പാകിസ്താൻ ക്രിക്കറ്റ് ബോർഡ് തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് സരീമിൻ്റെ വീഡിയോ സന്ദേശം പങ്കുവച്ചിരിക്കുന്നത്.

Read Also : സ്റ്റെർലിങിനും ബാൽബേർണിക്കും സെഞ്ചുറി; അവസാന ഏകദിനത്തിൽ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് അയർലൻഡ്

മീമിലെ അതേ മുഖഭാവത്തോടെ നിൽക്കുന്ന സരീമിലാണ് വീഡിയോയുടെ തുടക്കം. ‘ഒന്ന് നിർത്ത് സുഹൃത്തേ. ഒരു വർഷം ആയില്ലേ. പാകിസ്താൻ ടീമിൽ ഇംഗ്ലണ്ടിൽ പരമ്പരക്ക് എത്തിയിരിക്കുകയാണ്. പാകിസ്താൻ ടീമിനുള്ള ലളിതമായ സന്ദേശം, അഭിമാനത്തോടും ആവേശത്തോടും കളിക്കണം. കഴിഞ്ഞ തവണ നമ്മൾ പരമ്പര സമനിലയാക്കിയാണ് വന്നത്. ഇത്തവണ ജയിച്ചു വരണം. പന്ത് ഓഫ് സ്റ്റമ്പിനു പുറത്താണെങ്കിൽ അത് വിട്ടുകളയണം.’- സരീം പറയുന്നു.

അതേസമയം, ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ പാകിസ്താൻ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു. ഒരു വിക്കറ്റാണ് ഇതുവരെ പാകിസ്താനു നഷ്ടമായിരിക്കുന്നത്. ആബിദ് അലി (16)യാണ് പുറത്തായത്. ആബിദിനെ ജോഫ്ര ആർച്ചർ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ പാകിസ്താൻ ഒരു വിക്കറ്റ് നഷ്ടത്തിൽ 36 എന്ന നിലയിലാണ്. ഷാൻ മസൂദ് (15), അസ്‌ഹർ അലി (0) എന്നിവരാണ് ക്രീസിൽ.

Read Also : ഇന്ത്യ-പാകിസ്താൻ പരമ്പര ക്രിക്കറ്റ് ലോകത്തിന് ആവശ്യം; കളിക്കാത്തത് ഇന്ത്യൻ സർക്കാരിന്റെ നയം മൂലം: പിസിബി

കൊവിഡ് ഇടവേളക്ക് ശേഷമുള്ള പാകിസ്താൻ്റെ ആദ്യ രജ്യാന്തര മത്സരമാണ് ഇത്. അതേ സമയം, വെസ്റ്റ് ഇൻഡീസിനോട് ടെസ്റ്റ് പരമ്പരയും അയർലൻഡിനോട് ഏകദിന പരമ്പരയും കളിച്ച ഇംഗ്ലണ്ട് 2-1 എന്ന നിലയിൽ രണ്ട് പരമ്പരയും വിജയിച്ചിരുന്നു.

Story Highlights viral meme pakistan fan message for team

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top