Advertisement

ആശയായി അശ്വതി ശ്രീകാന്ത്; ഭർത്താവ് ഉത്തമനായി എസ്പി ശ്രീകുമാർ: ചക്കപ്പഴത്തിലെ താരനിര ഇങ്ങനെ

August 6, 2020
Google News 3 minutes Read
flowers serial chakkappzham crew

ഫ്ലവേഴ്സ് ടിവിയിലെ പുതിയ ഹാസ്യ സീരിയൽ ‘ചക്കപ്പഴം’ തിങ്കളാഴ്ച മുതൽ സംപ്രേഷണം ആരംഭിക്കുക. നിരവധി സിനിമ-സീരിയലുകളിലൂടെ പ്രശസ്തനായ എസ്പി ശ്രീകുമാർ, അവതാരക അശ്വതി ശ്രീകാന്ത് എന്നിവരാണ് സീരിയലിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാത്രി 10 മണിക്കാണ് സീരിയൽ സംപ്രേഷണം ചെയ്യുക.

ആശ എന്ന കഥാപാത്രത്തെയാണ് അശ്വതി ശ്രീകാന്ത് അവതരിപ്പിക്കുക. കുടുംബത്തിലെ മരുമകളും നായികയുമാണ് ആശ. തനിക്ക് തൻ്റേതായ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും ഉണ്ടെങ്കിലും കുടുംബത്തിന്റെ പ്രാരാബ്ദ്ധങ്ങൾ നിമിത്തം അതിന് കഴിയുന്നില്ല. ഭർത്താവായ ഉത്തമനോട് വഴക്കും സംശയവും ഒട്ടും കുറവല്ലെങ്കിലും നല്ല സ്നേഹമുള്ള ഉത്തമയായ വീട്ടമ്മ.

Read Also : ചിരിപ്പടക്കവുമായി ‘ചക്കപ്പഴം’; ഹാസ്യ സീരിയൽ തിങ്കളാഴ്ച മുതൽ ഫ്ലവേഴ്സ് ടിവിയിൽ

ആശയുടെ ഭർത്താവ് ഉത്തമനായി എസ്പി ശ്രീകുമാർ വേഷമിടും. കുഞ്ഞുണ്ണി-ലളിത ദമ്പതികളുടെ മകൻ. മൃഗാശുപത്രിയിൽ കമ്പോണ്ടറും നല്ല ഒരു മൃഗസ്നേഹിയുമാണ് ഉത്തമൻ. മൂന്നു മക്കളുള്ള ഉത്തമൻ പക്ഷേ ആ പക്വതയിൽ അല്ല കാര്യങ്ങൾ ചെയ്യുന്നത്. ചെയ്യുന്ന പല കാര്യങ്ങളിലും ഓരോ എടാകൂടങ്ങൾ സംഭവിക്കാറുണ്ട്. ഭാര്യയുമായി നിരന്തരം വഴക്കും വക്കാണവും ഉണ്ടാക്കാറുമുണ്ട്.

സീരിയലിലെ മറ്റു കഥാപാത്രങ്ങളും അവതരിപ്പിക്കുന്ന അഭിനേതാക്കളും:

പൈങ്കിളി- ശ്രുതി (കുഞ്ഞുണ്ണി-ലളിത ദമ്പതികളുടെ രണ്ടാമത്തെ സന്തതി)
ശിവൻ- അർജുനൻ (പൈങ്കിളിയുടെ ഭർത്താവ്)
സുമേഷ്- റാഫി (കുഞ്ഞുണ്ണി-ലളിത ദമ്പതിമാരുടെ ഇളയ സന്തതി)
കുഞ്ഞുണ്ണി- അമൽ രാജ് (അച്ഛൻ)
ലളിത- സബീറ്റ (അമ്മ)
മീനാക്ഷിയമ്മ- ഇന്ദിരാ ദേവി (മുത്തശ്ശി)
കണ്ണൻ- റയാൻ (പൈങ്കിളി-ശിവൻ ദമ്പതിമാരുടെ മകൻ)
ശംഭു-ആര്യൻ
പല്ലവി- ലക്ഷ്മി
ആമി- സാധിക (ഉത്തമൻ-ആശ ദമ്പതിമാരുടെ മക്കൾ)

ഉണ്ണികൃഷ്ണൻ ആർ ആണ് ചക്കപ്പഴത്തിൻ്റെ സംവിധായകൻ. ക്യാമറ- മിഥുൻ, അനൂപ്, അതുൽ. എഡിറ്റ്- ഗിരി, ദിലീപ്

Story Highlights flowers serial chakkappzham crew

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here