പത്രപ്രവർത്തകൻ നരേന്ദ്രന്റെ ഓർമയിൽ സുഹൃത്തുക്കൾ; അനുസ്മരണം നാളെ

അകാലത്തിൽ മരണമടഞ്ഞ പ്രശസ്ത പത്രപ്രവർത്തകൻ നരേന്ദ്രന്റെ ഓർമയിൽ സുഹൃത്തുക്കൾ. എല്ലാ വർഷവും നടത്താറുള്ള സ്മാരക പ്രഭാഷണം ചരമദിനമായ നാളെ ( ഓഗസ്റ്റ് 7-ന്) തിരുവനന്തപുരത്ത് നടക്കും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 19-ാമത് സ്മാരക പ്രഭാഷണം ഓൺലൈനായാണ് നടത്തുന്നത്.

മുഖ്യ പ്രഭാഷണം സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ്‌ചെയര്‍മാന്‍ പ്രൊഫ. രാജൻ ഗുരുക്കൾ നടത്തും. ‘പുതിയ കേന്ദ്രവിദ്യാഭ്യാസ നയം: കാണാപ്പുറങ്ങൾ’ എന്നതാണ് പ്രഭാഷണ വിഷയം. 2020 ഓഗസ്റ്റ് 7ന് വൈകിട്ട് 7 മണി മുതൽ നടക്കുന്ന ഫേസ്ബുക്ക് ലൈവ് പരിപാടിയിൽ പൊതുജനങ്ങൾക്കും പങ്കെടുക്കാം.

പരിപാടിയിൽ പങ്കെടുക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക;

https://www.facebook.com/N-Narendran-Memorial-Lectures-106759331059044

Story Highlights -journalist narendran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top