തിരുവനന്തപുരത്ത് തീരദേശ മേഖലയില്‍ ലോക്ക്ഡൗണ്‍ നീട്ടി

തിരുവനന്തപുരം ജില്ലയിലെ തീരദേശ മേഖലയില്‍ ലോക്ക്ഡൗണ്‍ ഓഗസ്റ്റ് 16 വരെ നീട്ടി. പത്തുമുതല്‍ വിഴിഞ്ഞം തുറമുഖത്ത് മത്സ്യബന്ധനവും അനുബന്ധ പ്രവര്‍ത്തനങ്ങളും നടത്താം. എന്നാല്‍ കാലാവസ്ഥാ മുന്നറിയിപ്പ് അനുസരിച്ചു മാത്രമേ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടുള്ളു.
ജില്ലാ ഭരണകൂടം നല്‍കിയിട്ടുള്ള അറിയിപ്പുകള്‍ കൃത്യമായും പാലിക്കണം. തീരദേശ സോണുകളില്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ 50 ശതമാനം ജീവനക്കാരെ ഉള്‍ക്കൊള്ളിച്ച് ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ക്ക് പ്രവര്‍ത്തിക്കാം. രാവിലെ ഒന്‍പതുമുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ അക്ഷയ കേന്ദ്രങ്ങള്‍ക്കും പ്രവര്‍ത്തന അനുമതിയുണ്ട്.
Story Highlights – Lockdown extended in coastal areas of trivandrum
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here