കോലുകൊണ്ട് കൊട്ടിക്കയറി ആറ് വയസുകാരൻ; ഡ്രംസ് സമ്മാനം നൽകി ഉണ്ണി മുകുന്ദൻ

രണ്ട് കോലുകൾ കൊണ്ട് ഏത് പാട്ടിനും താളമിട്ട് വിസ്മയം തീർത്ത് മലപ്പുറത്തെ ആറ് വയസുകാരൻ. തിരൂർ പാറശ്ശേരി കറുത്താട്ട് വീട്ടിൽ അഭിഷേക് കിച്ചു എന്ന കൊച്ചുമിടുക്കനാണ് സമൂഹ മാധ്യമങ്ങളിൽ താരമായത്. നടൻ ഉണ്ണി മുകുന്ദൻ അഭിഷേകിന്റെ പ്രകടനം കണ്ട് കഴിഞ്ഞ ദിവസം ഡ്രംസ് സമ്മാനമായി നൽകിയതും വാർത്തയായി.

നടന്റെ ഫാൻസ് അസോസിയേഷൻ ഭാരവാഹികളാണ് വീട്ടിലെത്തി സമ്മാനം അഭിഷേകിന് നൽകിയത്. വിഡിയോ കോളിലൂടെ ഉണ്ണി അഭിഷേകിനോട് സംസാരിച്ചു. ഡ്രംസ് നന്നായി പരിശീലിച്ച് നന്നായി കൊട്ടണമെന്നും മികച്ച കലാകാരനായി വളരണമെന്നും ഉണ്ണി. കേടുപാടുകൾ വന്നാൽ മറ്റൊരെണ്ണം നൽകാമെന്നും നടൻ അഭിഷേകിന് ഉറപ്പ് നൽകി.

ഗാനം ഏതായാലും അതിനൊത്ത് താളമിടാൻ ആറ് വയസ് മാത്രമുള്ള അഭിഷേക് മിടുക്കനാണ്. അഭിഷേക് താളമിടുമ്പോൾ ആറ് വയസുകാരനിൽ നിന്ന് ഒരു തികഞ്ഞ കലാകാരനിലേക്ക് ഉള്ള രൂപമാറ്റം ദൃശ്യമാകും. സർഗത്തിലേയും മണിച്ചിത്രത്താഴിലെയും എല്ലാം ഗാനങ്ങൾക്ക് താളമിടുന്ന ഈ കുഞ്ഞിന്റെ ഈ കാല അഭിരുചി വിസ്മയം ആകുന്നു.

Read Also : എങ്ങനെയാ കാരറ്റ് ബിരിയാണി ഉണ്ടാക്കുക? പഠിപ്പിച്ച് ആറ് വയസുകാരൻ

അയൽവാസിയായ സുഭാഷ് എന്ന യുവാവ് ഡ്രമ്മിൽ താളമിടുന്നത് കണ്ടാണ് കിച്ചു ആദ്യമായി താളമിട്ടുതുടങ്ങിയത്. ഇപ്പോൾ ഏത് പാട്ടിനൊപ്പിച്ചും അഭിഷേക് കൊട്ടിക്കയറും. ആവശ്യമായ പാട്ടുകളുടെ തെരഞ്ഞെടുപ്പ് നടത്തുന്നതും അഭിഷേക് തന്നെയാണ്.

ബിപി അങ്ങാടി ജിഎൽപി സ്‌കൂളിൽ ഈ വർഷം ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ അഭിഷേക് നിർമാണത്തൊഴിലാളിയായ സുമേഷിന്റെയും ശ്രീവിദ്യയുടെയും മകനാണ്. ഇതിനോടകം 14 ലക്ഷത്തിൽ അധികം പേർ കിച്ചുവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ കണ്ടു കഴിഞ്ഞു.

Story Highlights viral kid, malappuram, unni mukundan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top