Advertisement

സംസ്ഥാനത്ത് ഇന്ന് 1251 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 1061 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

August 7, 2020
Google News 27 minutes Read
covid today 127 kerala

സംസ്ഥാനത്ത് ഇന്ന് 1251 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 77 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 94 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1061 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 73 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 814 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതായും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

https://www.facebook.com/24onlive/photos/a.1823108557750677/3293736807354504/?type=3&__xts__%5B0%5D=68.ARDM_Q148XInym-ac1-77Cf1UMzg_azN-nNRITWH1ADIuGoiUH8giKLEFZAbdlwRtlf07iFt6d7XhWsT__R8om1ZNa9XBEIGOb_hqtRFwPBexqe1JT3ZHUiji2FYjoPjAs4RRsTm_T5oNwKL-7Te8wreBrt3CsEN68MhI75NoORtsSiRbkD2gDaR233h_h5zcJ6vGFlskv-aD7yygCmNgC_8uqcaPDyEXB4phPvmnzX3uolgndq_PGK8DmKo_nbrvvYAZkLGyCxF2JX4cDIBcaweRC8UjQ7h3ZxPIOx8YpDO_bfPJ5uZxDcgXmhC1ZT3i7-c1smG4QFsriUUg5P83BqhQItO&__tn__=-R

രോഗം സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്

  • തിരുവനന്തപുരം -289
  • കാസര്‍ഗോഡ് – 168
  • കോഴിക്കോട് – 149
  • മലപ്പുറം – 143
  • പാലക്കാട് – 123
  • എറണാകുളം – 82
  • ആലപ്പുഴ – 61
  • വയനാട് – 55
  • പത്തനംതിട്ട – 39
  • കോട്ടയം – 37
  • കൊല്ലം – 36
  • തൃശൂര്‍ – 33
  • ഇടുക്കി – 23
  • കണ്ണൂര്‍ – 13
https://www.facebook.com/24onlive/photos/a.1823108557750677/3293759117352273/?type=3&__xts__%5B0%5D=68.ARCINVJXEXEHgnEZ1Kg7uDl99zgDbST0g7x-ngFMXqrgnv683VF1nnHXwB1HqqGB0slTrOjobMRp0tufsol20qE9_eelJ1ENWQk4oobQtDGqcsI3bpnOzXgoTxMZSY-KaP6sc3ekYcvclS901nFogFJYgx8hcygpXfz6XHX_x7uU8KOslIySwX-LRAGFD5yfvCedPHLF_iAVT88LS9p0o8nbkWMcJmdv_LkRiZICuPgih-Y6eab2fFzRaj-IB4-fqTtxffoqM3h8-_Q64yEgHcqDZA9noVqh61kqhYQrxnEsB0bTnrLc4rC8TEPs3yx_SAoA3Vb7zifsCJPhpwbk5w9__7is&__tn__=-R

ഓഗസ്റ്റ് രണ്ടിന് മരണമടഞ്ഞ കണ്ണൂര്‍ സ്വദേശി സജിത്ത് (40), ഓഗസ്റ്റ് മൂന്നിന് മരണമടഞ്ഞ മലപ്പുറം സ്വദേശി ഇമ്പിച്ചികോയ (68), തിരുവനന്തപുരം ഉച്ചക്കട സ്വദേശി ഗോപകുമാര്‍ (60), ഓഗസ്റ്റ് അഞ്ചിന് മരണമടഞ്ഞ എറണാകുളം സ്വദേശി പി.ജി. ബാബു (60), ഓഗസ്റ്റ് ആറിന് മരണമടഞ്ഞ ആലപ്പുഴ ചേര്‍ത്തല സ്വദേശി സുധീര്‍ (63), എന്നിവരുടെ പരിശോധനാഫലം കൊവിഡ് മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചുള്ള ആകെ മരണം 102 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

https://www.facebook.com/24onlive/videos/279106320058961/

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 77 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 94 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1061 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 73 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍

  • തിരുവനന്തപുരം -281
  • കാസര്‍ഗോഡ് -163
  • മലപ്പുറം – 125
  • കോഴിക്കോട് – 121
  • എറണാകുളം – 73
  • പാലക്കാട് – 67
  • വയനാട് – 49
  • ആലപ്പുഴ – 48
  • കോട്ടയം – 35
  • പത്തനംതിട്ട – 28
  • കൊല്ലം – 26
  • തൃശൂര്‍ – 22
  • ഇടുക്കി – 14
  • കണ്ണൂര്‍ – 9
https://www.facebook.com/24onlive/photos/a.1823108557750677/3293900324004819/?type=3&av=1820305388030994&eav=AfZ-TEcD5z0L-3FCwdNATVrrJdg5QfCow3hGcQG8cFXLSQGWAHc2vHWIpam1abnsxkZxqMeE2OAT4lM1mwK6CnQL&__xts__%5B0%5D=68.ARBzSwNMMgGTX-e67NQMiN3RIv8DytC1aHN2pTbSaEYDuip3rALErcbbtXjR1Vkzxbxglv5XhTtx0-acuYqtabiH-aohA8fQ4OzhFFJYPPcJWUA_ivedcVR1suO1nzmFh5iOE7pCu_y1xG-zoYgYY8fartKwmPMYhI7pFJ1piY8KCL0pFTMrMTtXFfHbqaDbQ9rSB9HuLvO6qTsYZ3H_9GIucFtlzZDwgmo_CFO3AQUrDuUQxfZSim3HqVBVAihpmAmY6IJvT01ITIgG-XZ3puRtmgcdLoWBC39IH4dTnpjDZNWKV0s&__tn__=-R-R-R

18 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ ആറ്, എറണാകുളം ജില്ലയിലെ നാല്, കണ്ണൂര്‍ ജില്ലയിലെ രണ്ട്, കൊല്ലം, പത്തനംതിട്ട, വയനാട്, തൃശൂര്‍, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂര്‍ ജില്ലയിലെ ഒരു കെഎസ്ഇ ജീവനക്കാരനും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 814 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

ഇന്ന് രോഗമുക്തി നേടിയവര്‍

  • തിരുവനന്തപുരം – 150
  • കാസര്‍ഗോഡ് – 123
  • കോട്ടയം – 71
  • ആലപ്പുഴ – 70
  • തൃശൂര്‍ – 60
  • ഇടുക്കി – 57
  • പത്തനംതിട്ട – 50
  • മലപ്പുറം – 40
  • കോഴിക്കോട് – 36
  • വയനാട് – 34
  • പാലക്കാട് – 33
  • കൊല്ലം – 32
  • എറണാകുളം – 29
  • കണ്ണൂര്‍ – 29

ഇതോടെ 12,411 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 19,151 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

Story Highlights covid confirmed 1251 cases in kerala today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here