തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിൽ ഖുറാൻ എത്തിച്ചു എന്ന് കസ്റ്റംസ് രേഖകൾ

തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിൽ ഖുറാൻ എത്തിച്ചു എന്ന് കസ്റ്റംസ് രേഖകൾ. ഡിപ്ലോമാറ്റിക് കാർഗോ വഴിയാണ് വിശുദ്ധഗ്രന്ഥം എത്തിച്ചതെന്നും കസ്റ്റംസ് രേഖ സാക്ഷ്യപ്പെടുത്തുന്നു. മന്ത്രി കെടി ജലീൽ റമദാൻ കിറ്റായി നൽകിയത് ഇവയാണോ എന്ന് വ്യക്തമല്ല. സിആപ്റ്റിലെ വാഹനത്തിൽ എത്തിച്ച ഖുറാൻ എടപ്പാളിലും ആലത്തിയൂരിലും സൂക്ഷിച്ചിട്ടുണ്ടെന്ന് കെടി ജലീൽ തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചിരുന്നു.
Read Also : ബെന്നി ബഹനാന് കെടി ജലീലിന്റെ മറുപടി; സക്കാത്തിനെ യുഡിഎഫ് കൺവീനർ ദുർവ്യാഖ്യാനം ചെയ്തു
മാർച്ച് ആറിന് യുഎഇയിൽ നിന്ന് 250 പാക്കറ്റുകൾ എത്തിയെന്നാണ് കസ്റ്റംസ് രേഖകൾ തെളിയിക്കുന്നത്. അതിൽ വിശുദ്ധ ഗ്രന്ഥം ഉണ്ടെന്നും രേഖകൾ സൂചിപ്പിക്കുന്നു.
‘യുഎഇ കോൺസുലേറ്റ് അയച്ച വിശുദ്ധ ഖുർആൻ അടങ്ങുന്ന പാക്കറ്റുകൾ, എടപ്പാളിലും ആലത്തിയൂരിലുമുള്ള രണ്ടു സ്ഥാപനങ്ങളിൽ ഭദ്രമായി ഇരിപ്പുണ്ട്. ആർക്കും എപ്പോൾ വേണമെങ്കിലും അവ പരിശോധിക്കാവുന്നതാണ്. (എടപ്പാൾ, പന്താവൂർ അൽ-ഇർഷാദ് – 9037569442 . ആലത്തിയൂർ ഖുർആൻ അക്കാദമി – 9746941001). UAE കോൺസൽ ജനറൽ, മെയ് 27 ന്, ഭക്ഷണക്കിറ്റുകളും ഖുർആൻ കോപ്പികളും ഉണ്ടെന്നും അവ നൽകാൻ സ്ഥലങ്ങളുണ്ടോ എന്നും ആരാഞ്ഞ് എനിക്കയച്ച സന്ദേശത്തിൻ്റെ സ്ക്രീൻ ഷോട്ടും ഇതോടൊപ്പം ഇമേജായി ചേർക്കുന്നുണ്ട്.’- തന്റെ ഫേസ്ബുക്ക് പേജിൽ കെടി ജലീൽ കുറിച്ചത് ഇങ്ങനെയായിരുന്നു.
Story Highlights – Customs records show that the Quran was delivered to the UAE Consulate in Thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here