കരിപ്പൂർ വിമാനദുരന്തം: കോഴിക്കോട് മെഡിക്കൽ കോളജിൽ മരണം ആറായി; മരണപ്പെട്ടവരിൽ ഒന്നര വയസ്സുള്ള ഒരു കുഞ്ഞും

കരിപ്പൂർ വിമാനദുരന്തത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ കോഴിക്കോട് മെഡിക്കൽ കോളജിലെ ആകെ മരണം ആറായി. തിരൂർ സ്വദേശിയായ സഹീർ സഈദ് (38), പാലക്കാട് സ്വദേശിയായ മുഹമ്മദ് റിയാസ് (23), 45 വയസ്സ് പ്രായമുള്ള ഒരു സ്ത്രീ, 55 വയസ്സുള്ള മറ്റൊരു സ്ത്രീ, ഒന്നര വയസ്സുള്ള കുഞ്ഞ് എന്നിവരാണ് മരിച്ച ആറ് പേരിൽ ഉൾപ്പെടുന്നത്. അവസാനം മരിച്ചയാൾ ഒരു പുരുഷനാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top