കിളിമാനൂരിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു; പ്രതി പിടിയിൽ

തിരുവനന്തപുരം കിളിമാനൂർ ആറ്റൂരിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. ഇന്ന് പുലർച്ചയായിരുന്നു സംഭവം. കൊല്ലപ്പെട്ടത് ഷീജയാണ്. 50 വയസായിരുന്നു.
Read Also : ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം
സംഭവത്തിൽ ഭർത്താവ് ഷാനവാസിനെ പിടികൂടി. ഷീജയെ കുത്തി പരുക്കേൽപ്പിച്ച ശേഷം ഇയാൾ ഒളിവിലായിരുന്നു. കുടുംബപ്രശ്‌നങ്ങൾ ആണ് കൊലയ്ക്ക് കാരണം എന്നാണ് പ്രാഥമിക നിഗമനം.
Story Highlights – murder, husband killed wife, kilmanoor
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News