Advertisement

കൊല്ലം കടവൂർ ജയൻ വധക്കേസിൽ അന്തിമ വിധി ഇന്ന്

August 7, 2020
Google News 2 minutes Read

കൊല്ലം കടവൂർ ജയൻ വധക്കേസിൽ അന്തിമ വിധി ഇന്ന്. കൊല്ലം ജില്ലാ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുക. കേസിലെ ഒൻപത് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. അതേസമയം കേസിലെ രണ്ട് പ്രതികൾക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു.

തുറന്ന കോടതിയിൽ വിധി പറയില്ല. വീഡിയോ കോൺഫറൻസിലൂടെ വിധി പറയുമോ എന്നതിൽ തീരുമാനം ഉടൻ ഉണ്ടാകും. പ്രതികളിൽ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് തുറന്ന കോടതിയിൽ നിന്ന് കേസ് ഒഴിവാക്കിയത്

2012 ഫെബ്രുവരി ഏഴിനാണ് ആർഎസ്എസ് പ്രവർത്തകനായിരുന്ന കടവൂർ ജയൻ കൊല്ലപ്പെട്ടത്. സംഘടന വിട്ടതിന്റെ വൈരാഗ്യത്തിൽ ആർഎസ്എസ് പ്രവർത്തകർ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. നിരവധി നാടകീയതകൾ നിറഞ്ഞതാണ് കടവൂർ ജയൻ വധക്കേസിലെ നാൾവഴിയും കോടതി വ്യവഹാരങ്ങളും. വിസ്താരം മാത്രം ഒരു വർഷം നീണ്ടുനിന്നു എന്ന പ്രത്യേകതയും കടവൂർ ജയൻ വധക്കേസിനുണ്ട്.

Read Also : കൊല്ലം കടവൂർ ജയൻ വധക്കേസിൽ ഒൻപത് പ്രതികളും കുറ്റക്കാരെന്ന് കോടതി

കേസിലെ ഒൻപത് പ്രതികളും കുറ്റക്കാരാണെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഒൻപത് പേർക്കും ജീവപര്യന്തം തടവും ഒരോ ലക്ഷം രൂപ പിഴയും വിധിച്ചു. എന്നാൽ ജില്ലാ കോടതി നടപടികളിൽ വീഴ്ചയുണ്ടെന്ന് കാട്ടി പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു.

പ്രതികളുടെ വാദം അംഗീകരിച്ച കോടതി കേസിൽ വീണ്ടും വാദം കേൾക്കാൻ നിർദേശിച്ചു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ അഞ്ച് ദിവസം പുനർവാദം നടന്നു. അതിന് ശേഷവും പ്രതികളായ വിനോദ്, ഗോപകുമാർ, സുബ്രഹ്മണ്യൻ, പ്രിയരാജ്, പ്രണവ്, അരുൺ ശിവദാസൻ, രജനീഷ്, ദിനരാജൻ, ഷിജു എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കേസിലെ രണ്ട് പ്രതികൾക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതിനാൽ ഇവർ കോടതിയിലെത്തില്ല. മറ്റ് പ്രതികളെ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാവും കോടതിയിൽ എത്തിക്കുക.

Story Highlights kollam kadavur jayan case, final verdict today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here