മെഹന്ദി ചിത്രങ്ങൾ പങ്കുവച്ച് മാമാങ്കം താരം പ്രാചി തെഹ്ലാൻ

മെഹന്ദി ചിത്രങ്ങൾ പങ്കുവച്ച് മാമാങ്കം താരം പ്രാചി തെഹ്ലാൻ. ഭാവി വരൻ രോഹിത് സരോഹയ്‌ക്കൊപ്പമുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. അവസാനം ഞങ്ങൾക്ക് ഒന്നിച്ച് കുറച്ച് നല്ല ചിത്രങ്ങൾ എടുക്കാനായിരിക്കുന്നുവെന്ന കുറിപ്പോടെയാണ് പ്രാചി ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

ഡൽഹി സ്വദേശിയും വ്യവസായിയുമാണ് രോഹിതും പ്രാചിയുമായുള്ള വിവാഹം ഇന്ന് (ഓഗസ്റ്റ് 7) ഡൽഹിയിൽ വച്ചാണ് നടക്കുക. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള വിവാഹച്ചടങ്ങ് 50 പേരെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ടാണ് നടക്കുന്നത്. അതിഥികൾ എല്ലാവരും മാസ്‌ക് ധരിക്കണം. വിവാഹ വേദിയിൽ മാസ്‌കും സാനിടൈസറും ഒരുക്കുമെന്നും ആളുകളുടെ സുരക്ഷ മുൻ നിർത്തി വലിയ വിവാഹ വേദിയാണ് ഒരുക്കിയിരിക്കുന്നതെന്നും പ്രാചി മുൻപ് അറിയിച്ചു. മാത്രമല്ല, 30 മിനിട്ട് ഇടവേളയിലാണ് അതിഥികളെ ചടങ്ങുകൾ നടക്കുന്നിടത്തേക്ക് പ്രവേശിപ്പിക്കുക.

ഇന്ത്യൻ നെറ്റ്ബോൾ ടീം നായികയായിരുന്ന പ്രാചി ടെലിവിഷൻ പരമ്പരയിലൂടെയാണ് പ്രാചി അഭിനയത്തിലേക്ക് എത്തുന്നത്. മമ്മൂട്ടി നായകനായ മലയാള ചിത്രം മാമാങ്കം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.

Story Highlights -prachi tehlan, mehandi picture

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top